യുഎഇയില്‍ കുരങ്ങുപനി വ്യാപിക്കുന്നു, മൂന്ന് പേര്‍ക്ക് കൂടി റിപ്പോര്‍ട്ട് ചെയ്തു
ദുബായ്: യുഎഇയില്‍ ആശങ്ക ഉയര്‍ത്തി കുരങ്ങുപനി. മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച്ച മുമ്പാണ് യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കേസാണിയിരുന്നു ഇത്. കുരങ്ങുപനിയെ നേരിടാന്‍ യുഎഇ സജ്ജമാണെന്നും അറിയിച്ചിരുന്നു. അതേസമയം ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വ്യക്തി വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പശ്ചിമ ആഫ്രിക്കയില്‍ നിന്ന് വന്ന 29കാരിക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെ നാല് പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ ഇസ്രയേലിന് പിന്നാലെയായിരുന്നു പശ്ചിമേഷ്യയില്‍ കുരങ്ങുപനി യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര അപകടകാരിയല്ലാത്ത വൈറസാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. രോഗം ബാധിച്ചയാളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ ആണ് കുരങ്ങുപനി പടരുക. എല്ലാവരോടും ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യുമ്പോള്‍ വേണ്ടത്ര മുന്‍കരുതലെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പരമാവധി ആള്‍കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും നിര്‍ദേശങ്ങളിലുണ്ട്.












Click it and Unblock the Notifications