കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കൊറോണ യുഎഇയിലും; ഗള്‍ഫ് രാജ്യത്ത് ആദ്യം, കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത

Google Oneindia Malayalam News

ദുബായ്: കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്നവരിലിലാണ് രോഗം കണ്ടത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്ന് വന്നവര്‍ക്കാണ് രോഗം ബാധിച്ചത്, എത്ര പേര്‍ക്ക് രോഗം ബാധിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ വിശദീകരിച്ചില്ല. ബ്രിട്ടനിലാണ് പുതിയ കൊറോണവൈറസ് ആദ്യം കണ്ടത്. ഈ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഉമര്‍ അല്‍ ഹമ്മദി പറഞ്ഞു.

Recommended Video

cmsvideo
New Corona Virus variant has been found at UAE
i

ബ്രിട്ടന് പുറമെ ദക്ഷിണ ആഫ്രിക്കയിലും പുതിയ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ വിദേശ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചിരുന്നു. പുതിയ കൊറോണ അതിവേഗ വ്യാപന സാധ്യതയുള്ളതാണ് എന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒമാനില്‍ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് രോഗ ബാധ സംശയിച്ചിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പിന്നീടുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിനിടെയാണ് യുഎഇയില്‍ രോഗം ബാധിച്ചു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വിദേശ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒമാന്‍ ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം നീക്കി. യുഎഇ ഇതുവരെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, കനത്ത ജാഗ്രതയിലാണ്. രോഗ വ്യാപന സാധ്യതയുണ്ടായാല്‍ യുഎഇയും ഒരു പക്ഷേ അതിര്‍ത്തികള്‍ അടച്ചേക്കും.

ഇന്ത്യയില്‍ ചൊവ്വാഴ്ച ആറ് പേര്‍ക്കും ബുധനാഴ്ച 14 പേര്‍ക്കും പുതിയ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, ദില്ലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയില്‍ മാത്രം എട്ട് പേര്‍ക്ക് പുതിയ കൊറോണ രോഗം ബാധിച്ചിട്ടുണ്ട്.

English summary
UAE Reported New Coronavirus to travelers from abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X