കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബായ്: മാർച്ച് 31 വരെ സമയം!!

Google Oneindia Malayalam News

ദുബായ്: ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് മാർച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുമതി. ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇരു വിമാനകമ്പനികളും യാത്രക്കാർക്ക് നൽകിയ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നിരവധി പ്രവാസികളാണ്. പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

അഭിമാനകരം: ലൈഫ് പദ്ധതി വഴി ഇതുവരെ പണിതത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രിഅഭിമാനകരം: ലൈഫ് പദ്ധതി വഴി ഇതുവരെ പണിതത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

രേഖകളുണ്ടെങ്കിൽ

രേഖകളുണ്ടെങ്കിൽ

നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്താൽ, 2021 മാർച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കുമെന്നാണ് ജനുവരി 4 ന് നൽകിയിട്ടുള്ള അപ്ഡേറ്റിൽ പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ പല രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി യു‌എഇ പൌരന്മാർക്ക് വലിയ ആശ്വാസമാകുന്നതാണ് പ്രഖ്യാപനം.

 31നുള്ളിൽ മടങ്ങാം

31നുള്ളിൽ മടങ്ങാം

കൊറോണ വൈറസ് വ്യാപനത്തിനിടെ സമയത്ത് യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കയറ്റിയ ഇന്ത്യൻ വിമാനകമ്പനി എയർ ഇന്ത്യ എക്സ്പ്രസും ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
180 ദിവസത്തിലേറെ ദുബായിൽ താമസിച്ച യാത്രക്കാർക്ക് 2021 മാർച്ച് 31 നകം മടങ്ങിവരാമെന്ന് ദുബായിൽ നിന്നുള്ള യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്.

വിവരമറിയിച്ചു

വിവരമറിയിച്ചു


യുഎഇയിലേക്ക് മടങ്ങിയെത്തുന്നവർക്ക് അവർക്ക് സാധുവായ റസിഡന്റ് വിസയും ജിഡിആർ‌എഫ്‌എയുടെ അംഗീകാരവും ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. ട്വീറ്റിൽ ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും മന്ത്രിയെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയെ ടാഗ് ചെയ്തിട്ടുണ്ട്.

 അനുമതി ഉറപ്പാക്കുക

അനുമതി ഉറപ്പാക്കുക


സാധുവായ ഒരു ദുബായ് റസിഡൻസ് വിസ കൈവശമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ദുബായിലേക്ക് മടങ്ങുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്നുള്ള അനുമതി നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരത്തിൽ അനുമതി ലഭിക്കാത്തവർക്ക് ദുബായിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്.

 ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

യുഎഇ അല്ലാതെ മറ്റേതെങ്കിലും എമിറേറ്റ് നൽകിയ സാധുവായ റസിഡൻസ് വിസയാണ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് യുഎഇയിലേക്കുള്ള എൻ‌ട്രി / റീ എൻ‌ട്രി പാസ് സ്ഥിരീകരിക്കേണ്ടതുണ്ട്. യുഎഇയിലേക്കുള്ള നിങ്ങളുടെ പ്രവേശനം / പുനപ്രവേശനം എന്നിവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എങ്കിൽ യാത്ര ചെയ്യാൻ സാധിക്കില്ല.

Recommended Video

cmsvideo
Kerala is expecting next wave of Covid 19 | Oneindia Malayalam

English summary
UAE Residents outside the country for over six months can return till March 31, says flydubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X