സുല്‍ത്താന്‍ അല്‍ നിയാദി ഉടന്‍ എത്തില്ല: ഭൂമിയിലേക്ക് വരവ് വൈകും, തീരുമാനിച്ച് നാസ, കാരണം ഇതാണ്
ദുബായ്: യുഎഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍നിയാദിയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് വൈകും ഏറെ ആഘോഷിക്കപ്പെട്ടിരുന്ന മടങ്ങിവരവായിരുന്നു ഇത്. എന്നാല്‍ വിചാരിച്ചതിലും വൈകുമെന്നാണ് ഇപ്പോള്‍ സ്‌പേസ് എക്‌സ് അറിയിച്ചിരിക്കുന്നത്. കുറച്ച് കൂടി മടങ്ങിവരവിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് ഭൂമിയിലേക്കുള്ള നിയാദി അടക്കമുള്ള യാത്രികരുടെ മടങ്ങി വരവ് വൈകിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച്ച അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ക്രൂ 6 ദൗത്യ സംഘം ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. 24 മണിക്കൂര്‍ നീണ്ട യാത്രയായിരുന്നു ഇത്. അതേസമയം നാസ എന്തുകൊണ്ട് ഇവരുടെ മടക്കയാത്ര വൈകിപ്പിക്കുന്നു എന്നും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം ഒട്ടും അനുയോജ്യമല്ലെന്ന് നാസ പറയുന്നു. ഫ്‌ളോറിഡ തീരത്തിന് സമീപം സ്പ്ലാഷ് ഡൗണ്‍ സാധ്യമല്ലെന്നും നാസ വ്യക്തമാക്കി.

ഫ്‌ളോറിഡ തീരത്തിന് സമീപമാണ് ഇവര്‍ ലാന്‍ഡ്് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇനിം മടക്കം സെപ്റ്റംബര്‍ മൂന്നിനല്ലാതെ സാധ്യമാകില്ല. ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മൂന്നിനാണ്. അത് ലാന്‍ഡ് ചെയ്യുക സെപ്റ്റംബര്‍ നാലിനായിരിക്കും. കാലാവസ്ഥ സാഹചര്യം ഈ സമയത്ത് കാനഡയില്‍ അനുകൂലമായിരിക്കുമെന്ന് നാസ പറഞ്ഞു. ദൗത്യ സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് അണ്‍ഡോക്കിംഗ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അതിന് ശേഷം യാത്ര തിരിക്കുമെന്നും നാസ അറിയിച്ചു.എന്‍ഡവര്‍ എന്ന് പേരുള്ള ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റിലാണ് സുല്‍ത്താന്‍ അല്‍ നിയാദി അടക്കം തിരിച്ചുവരേണ്ടത്. നിലവില്‍ പേടകത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലാണ് ഇവ ഉള്ളത്. ആറ് മാസത്തോളം നീണ്ട ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവരാന്‍ ഇവര്‍ സജ്ജരായി കഴിഞ്ഞതായി നേരത്തെ നാസ അറിയിച്ചിരുന്നു.
എന്നാല്‍ ദൗത്യസംഘം മടങ്ങുകയെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നാസ പറഞ്ഞിരിക്കുന്നത്. സുല്‍ത്താന്‍ അല്‍ നിയാദിക്കൊപ്പം ബഹിരാകാശ യാത്രികരായി സ്റ്റീഫന്‍ ബോവന്‍, വൂഡി ഹോബര്‍ഗ് എന്നിവരുമുണ്ട്. ഇരുവരും നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ്. റഷ്യയുടെ റോസ്‌കോസ്‌മോസിലെ കോസ്‌മോനോട്ടായ ആന്‍േ്രഡ ഫെഡ്യായേവും ഇക്കൂട്ടത്തിലുണ്ട്.
ഞായറാഴ്ച്ച രാവിലെയായിരുന്നു നേരത്തെ ദൗത്യ സംഘം ഭൂമിയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. യുഎഇയുടെയും നാസയുടെയും നേതൃത്വത്തിലുള്ള ബഹിരാകാശ പദ്ധതിയായിട്ടാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. യുഎഇയുടെ ദേശീയ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമായി എംബിആര്‍എസ്‌സിയാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഐസിടി ഫണ്ടാണ് ഇതിന് ഫണ്ട് ഇറക്കുന്നത്.
ദൗത്യ സംഘത്തിന്റെ മടങ്ങി വരവിനായി നേരത്തെ തത്സമയ സംപ്രേഷണം വരെ നാസയും, യുഎഇ ഏജന്‍സികളും ഒരുക്കിയിരുന്നു. അതേസമയം ബഹിരാകാശത്തെ മനോഹരമായ കാഴ്ച്ച തന്റെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന് സുല്‍ത്താന്‍ അല്‍നിയാദി എക്‌സില്‍ കുറിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന പരിചയസമ്പത്താണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭൂമിയിലേക്ക് തിരിച്ചെത്തിയാല്‍ തിരക്കേറിയ ഷെഡ്യൂളാണ് അല്‍ നിയാദിക്കുള്ളത്. മെഡിക്കല്‍ ടെസ്റ്റുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കണം. തുടര്‍ന്ന് സുഹൃത്തുക്കളെയും, കുടുംബത്തെയും കാണും. യുഎഇയില്‍ വലിയ ആഘോഷങ്ങളും പ്ലാന്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications