സുല്‍ത്താന്‍ അല്‍ നിയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു, ലൈവായി കാണാം, ബഹിരാകാശത്ത് ചെലവിട്ടത് 6 മാസം
ന്യൂഡല്‍ഹി: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് തിരിച്ചിറങ്ങുന്നത്. ആറ് മാസത്തോളം ബഹിരാകാശത്ത് അദ്ദേഹം ചെലവിട്ടത്. നേരത്തെ ബഹിരാകാശത്ത് നിന്നുള്ള നിയാദിയുടെ വിവിധ വീഡിയോകള്‍ വൈറലായിരുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് അല്‍ നിയാദി തിരിച്ചെത്തുന്ന സമയം പ്രഖ്യാപിച്ചത്.
ആറ് പേര്‍ അടങ്ങുന്ന സംഘമാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നത്. ലോകം ഒന്നടങ്കം ഇവരെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തുന്നതിന്റെ തത്സമയ സംപ്രേഷണവും ഇതോടൊപ്പം ശാസ്ത്രപ്രേമികള്‍ക്ക് കാണാന്‍ സാധിക്കും. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഭൂമിയിലേക്ക് യാത്ര പുറപ്പെടുന്നതും, തിരിച്ചിറങ്ങുന്നതും www.mbrsc.ae/live. എന്ന ലിങ്കിലൂടെ കാണാനാവും.

സെപ്റ്റംബര്‍ രണ്ടിനാണ് സ്‌പേസ് സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുക. മൂന്നിന് യുഎസ്സിലെ ഫ്‌ളോറിഡ തീരത്ത് ബഹിരാകാശ യാത്രികരുടെ സംഘം ഇറങ്ങും. വൈകീട്ട് 5.05നാണ് സ്‌പേസ് സ്റ്റേഷനില്‍ നിന്നുള്ള മടക്കം. മൂന്നിന് രാവിലെ എട്ടരയോടെ ഭൂമിയില്‍ ഇറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭ്യമായി തുടങ്ങും. ബഹിരാകാശ യാത്രയിലെ അംഗങ്ങള്‍ മാത്രമായിട്ടാണ് ഈ മിഷന്‍ ആരംഭിച്ചത്, പക്ഷേ ഞങ്ങളിപ്പോള്‍ സഹോദരന്മാരാണെന്ന് അല്‍ നിയാദ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആറ് മാസം കൊണ്ട് ഒരു പുതിയ കുടുംബമാണ് തനിക്കുണ്ടായിരിക്കുന്നത്. തന്റെ സംസ്‌കാരം, പാരമ്പര്യം, വൈദഗ്ധ്യം എന്നിവയെല്ലാം അവരുടെ പങ്കുവെച്ചു. അവര്‍ക്കൊപ്പം മനോഹരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ നിമിഷങ്ങള്‍ പരിചയപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ് അവരിലൂടെ തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അല്‍ നിയാദി പറഞ്ഞു. ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സിന്റെ സ്യൂട്ട് ധരിച്ചെന്നും, അതില്‍ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡ്രാഗണ്‍ വെഹിക്കിളില്‍ ഭൂമിയിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ ഈ സ്യൂട്ട് ഒരിക്കല്‍ കൂടി ധരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൊത്തം ഏഴ് പേരാണ് മടങ്ങുന്നത്. നാല് ഫ്‌ളൈറ്റ് എഞ്ചിനീയര്‍മാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് മുതല്‍ ബഹിരാകാശത്ത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ മിഷന്റെ ഭാഗമായിട്ടാണിത്.
സുല്‍ത്താന്‍ അല്‍നിയാദിയെ കൂടാതെ, പൈലറ്റ് വൂഡി ഹോബര്‍ഗ്, ആന്ദ്രേ ഫെഡായേവ്, എന്നിവര്‍ റഷ്യയുടെ റോസ്‌കോസ്‌മോസില്‍ നിന്നും, നാസയില്‍ നിന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ബോവന്‍ എന്നിവരും മിഷനിലുണ്ട്. ഇവരാണ് സ്‌പേസ്‌ക്രാഫ്റ്റിനെ പാരച്യൂട്ട് വഴിയുള്ള ലാന്‍ഡിംഗിന് സഹായിക്കും.ഇവിടെ നിന്ന് ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ഹോം ബേസിലേക്ക് മടങ്ങുകയും ചെയ്യും.
സ്‌പേസ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ചാലുള്ള 24 മണിക്കൂര്‍ യാത്രയില്‍ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തും. നാസയും, സ്‌പേസ് എക്‌സും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. യാത്രികര്‍ക്ക് ഈ സമയം സ്‌പേസ് സ്യൂട്ട് ഊരിവെക്കാന്‍ വരെ സാധിക്കും. ക്യാപ്‌സ്യൂള്‍ സ്വമേധയാ ആയിരിക്കും പ്രവര്‍ത്തിക്കുക. ഓരോ യാത്രികനും ഇതിനെ സ്വയം നിയന്ത്രിക്കാനാവും.












Click it and Unblock the Notifications