കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: 2017ഓടെ 2000 പേരെ കാന്നൊടുകിക്കാന്‍ സൈലന്റ് കില്ലറെത്തും

  • By Jisha
Google Oneindia Malayalam News

ദുബായ്:യുഎഇയില്‍ സ്‌ട്രോക്ക് ബാധിച്ച് മരണടയുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. 45 മുതല്‍ 25 വയസ്സുവരെയുള്ളവരുടെ എണ്ണത്തിലാണ് വര്‍ദ്ധനവുള്ളത്. ആഗോള ശരാശരിയെക്കാള്‍ കുറവാണ് യുവാക്കളുടെ പ്രായപരിധി എന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ചിട്ടുള്ള മാറ്റം.

കഴിഞ്ഞ വര്‍ഷം 10,000 ആളുകളാണ് സ്‌ട്രോക്ക് ബാധിച്ച് മരണടഞ്ഞിട്ടുള്ളത്. 2013ല്‍ അത് 8,000മായിരുന്നു. യുഎഇയില്‍ നാല് ചികിത്സാകേന്ദ്രങ്ങളേ സ്‌ട്രോക്ക് ബാധിച്ചവരെ ചികിത്സിക്കാനുള്ളൂ എന്ന് റാഷിദ് ആശുപത്രിയിലെ സ്‌ട്രോക്ക് വിദഗ്ദനായ ഡോ. സുഹൈല്‍ അല്‍ രൂക്കന്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സ്‌ട്രോക്ക് ചികിത്സാ കേന്ദ്രങ്ങളുടെ അഭാവം ചൂണ്ടിക്കാണിക്കുന്ന ഡോ. സുഹൈല്‍ യുഎഇയില്‍ സ്‌ട്രോക്ക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളെക്കുറിച്ചും സൂചിപ്പിക്കുന്നു. യുഎഇ ജനതക്കിടയിലുണ്ടാകുന്ന വൈകല്യത്തിന്റെ മുഖ്യകാരണം സ്‌ട്രോക്ക് ആണെന്നും, ജീവിതശൈലികളില്‍ നിന്നുണ്ടാകുന്ന സ്‌ട്രോക്ക് ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുഎഇയുടെ എല്ലാഭാഗങ്ങളിലും സ്‌ട്രോക്കിന് ചികിത്സ തേടാവുന്ന കേന്ദ്രങ്ങളുണ്ടാവണമെന്നും ചികിത്സയുടെ അഭാവം കൊണ്ട് രോഗികള്‍ക്ക് ജീവന്‍നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവരുതെന്നുമാണ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

deadbody

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ നിന്നുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. ഒരു മിനിറ്റിനുള്ളില്‍ സ്‌ട്രോക്ക് സംഭവിക്കുന്ന ആളില്‍ രണ്ട് മില്യണോളം രക്തകോശങ്ങളാണ് നഷ്ടപ്പെട്ടുപോകുന്നത്. സ്‌ട്രോക്ക് ബാധിച്ചിട്ടും ചികിത്സ തേടാന്‍ വൈകിക്കുന്നത് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നിലേക്ക് നയിക്കും. സ്‌ട്രോക്ക് ബാധിച്ച് 60 മിനിറ്റിനുള്ളില്‍ ചികിത്സ തേടിയില്ലെങ്കില്‍ രോഗിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമാകുന്നതിന് കാരണമാകും. കൈകാലുകള്‍ മുഖം എന്നിങ്ങനെ ശരീരത്തിന്റെ ഒരു ഭാഗത്ത് വല്ലാതെ ക്ഷീണം തോന്നുക, സംസാരിക്കാന്‍ കഴിയാതിരിക്കുക, കാഴ്ചക്ക് മങ്ങലുണ്ടാവുക, ശക്തമായ തലവേദനയുണ്ടാവുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവുക തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. സ്‌ട്രോക്കിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതും 45 വയസ്സുകഴിഞ്ഞവര്‍ ഹൃദയം സ്‌കാന്‍ ചെയ്യുന്നതും ആരോഗ്യസ്ഥിതി വിലയിരുത്താന്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
UAE'S average of stroke victims is younger than global average.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X