ദുബായിലെ വൃദ്ധര്‍ ആശുപത്രിയില്‍ ചെലവാക്കുന്ന തുക എത്രയാണെന്നറിയാമോ?
ദുബായ്: ദുബായില്‍ ആരോഗ്യ രംഗത്ത് ഏറ്റവും അധികം പണം ചെലവാക്കുന്നത് പ്രായമേറി.വരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് യുവതലമുറയെക്കാള്‍ ഏറെ പണം ചെലവാക്കുന്നത് പ്രായമേറിയവരെന്നാണ് കണ്ടെത്തല്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
55 വയസിന് മുകളിലുള്ളവരാണ് ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ പതിമൂന്ന് ശതമാനവും. എന്നാല്‍ ഈ പ്രായപരിധിയിയില്‍ ഉള്‍പ്പെടുന്നവര്‍ ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം മാത്രമാണ്. ഇവരില്‍ തന്നെ 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ് മറ്റുള്ള ഏജ് ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലഴിയ്ക്കുന്നത്.

ഇതിലും മുന്‍പന്തിയില്‍ സ്ത്രീകളാണ്. ആകെ ചെലവാക്കുന്ന തുകയില്‍ നിന്നും ശരാശരി പ്രായമേറിയ ഒരു സ്ത്രീ അസുഖത്തിനും മറ്റും വേണ്ടി ചെലഴിയ്ക്കുന്ന തുക 55,000 ദിര്‍ഹം (15,1000 ഡോളര്‍ ) ആണ്. ഇതേ പ്രായത്തില്‍പ്പെട്ട പുരുഷന്‍ ചെലവാക്കുന്നത് 36000 ദിര്‍ഹമാണ്. മിക്ക രാഷ്ട്രങ്ങളിലും പ്രായമേറിയവര്‍ തന്നെയാണ് ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് ഫിനാന്‍സ് ഡയറക്ടര്‍ ഹൈദര്‍ യൂസുഫ് പറഞ്ഞു.












Click it and Unblock the Notifications