കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ബീഫ് ഫെസ്റ്റ് നടത്തുമ്പോള്‍ അവിടെ മാംസം ഉപേക്ഷിയ്ക്കുന്നു- അങ്ങ് യുഎഇയില്‍!!!

Google Oneindia Malayalam News

അബുദാബി: അറബ് ലോകത്തെ കുറിച്ച് നമുക്ക് ഒരു ധാരണയുണ്ട്, അവിടെ എല്ലാവരും മത്സ്യ-മാംസാദികളാണ് എല്ലാ ദിവസവും ഉപയോഗിയ്ക്കുന്നത് എന്ന്. സംഗതി ഒരു വിധത്തില്‍ പറഞ്ഞാല്‍ സത്യവുമാണ്. മിക്ക ദിവസങ്ങളിലും ഇറച്ചി വിഭവങ്ങള്‍ തീന്‍മേശയില്‍ ഉണ്ടാകും എന്ന് ഉറപ്പ്.

അതില്‍ നിന്നൊരു മാറ്റം അവരും ആഗ്രഹിയ്ക്കുന്നുണ്ടാകില്ലേ. ലോകത്ത് വെജിറ്റേറിയന്‍സിന്റെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ യുഎഇയില്‍ നിന്ന് വരുന്ന വാര്‍ത്ത അതല്ല. അവര്‍ ഒരു ദിവസം 'ഇറച്ചിരഹിത' ദിനമാക്കുന്നു എന്നതാണ്. സര്‍ക്കാരിന്റെ പദ്ധതിയാണ് എന്നൊന്നും തെറ്റിദ്ധരിയ്ക്കരിത് കെട്ടോ...

മീറ്റ് ഫ്രീ മണ്ടേ

മീറ്റ് ഫ്രീ മണ്ടേ

ഒക്ടോബര്‍ 12 തിങ്കളാഴ്ച യുഎഇയില്‍ ചരിത്രത്തില്‍ ഒരു പക്ഷേ എഴുതപ്പെടുന്ന ദിനമായിരിയ്ക്കും. അന്ന് എക്കോസിറ്റി വേള്‍ഡ് സമ്മിറ്റില്‍ മാംസരഹിത തിങ്കള്‍ ആചരിയ്ക്കുകയായിരുന്നു.

എന്താണ് മാംസരഹിത തിങ്കള്‍

എന്താണ് മാംസരഹിത തിങ്കള്‍

എല്ലാ ദിവസവും മാംസം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരാണ് യുഎഇയില്‍ അധികവും. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മാംസാഹാരം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.

എക്കോസിറ്റ് വേള്‍ഡ് സമ്മിറ്റി

എക്കോസിറ്റ് വേള്‍ഡ് സമ്മിറ്റി

എക്കോസിറ്റി വേള്‍ഡ് സമ്മിറ്റ് അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററുമായി സഹകരിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മാസംരഹിത തിങ്കളായി ആചരിച്ചത്.

ലോകത്തിന് വേണ്ടി

ലോകത്തിന് വേണ്ടി

മനുഷ്യന്‍ മാംസം കഴിയ്ക്കുന്നത് പരിസ്ഥിതിയ്ക്ക് എത്രത്തോളം ദോഷമുണ്ടാക്കുന്നു എന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പരിപാടി.

 ആരോഗ്യം രക്ഷിയ്ക്കാം

ആരോഗ്യം രക്ഷിയ്ക്കാം

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മാംസാഹാരം കഴിയ്ക്കാതിരുന്നാല്‍ അത് ആരോഗ്യത്തിനും നല്ലതാണ് എന്നാണ് എക്കോസിറ്റി വേള്‍ഡ് സമ്മിറ്റ് പറയുന്നത്.

പച്ചക്കറി മാത്രം

പച്ചക്കറി മാത്രം

ഇതിന്റെ ഭാഗമായി അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തിങ്കളാഴ്ച എത്തിയവര്‍ക്കെല്ലാം നല്‍കിയത് പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ മാത്രമായിരുന്നു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തുവത്രെ.

യുഎഇയില്‍ മാത്രമല്ല

യുഎഇയില്‍ മാത്രമല്ല

മാംസരഹിത തിങ്കള്‍ എന്നത് ഇപ്പോള്‍ യുഎഇയില്‍ തുടങ്ങിയവച്ച ഒരു ഏര്‍പ്പാടാണെന്ന് കരുതേണ്ട കേട്ടോ. ലോകത്തില്‍ പല രാജ്യങ്ങളിലും ഇങ്ങനെ ചില ആചാരങ്ങളുണ്ട്!!!

12 വര്‍ഷം മുമ്പ്

12 വര്‍ഷം മുമ്പ്

ഏകദേശം പത്ത് വര്‍ഷം മുമ്പാണ് 'മീറ്റ് ഫ്രീ മണ്ടേ' എന്ന പരിപാടി തുടങ്ങുന്നത്. അതിനും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഗതി ബ്രിട്ടനിലെത്തുന്നത്. ഇപ്പോള്‍ അമ്പതില്‍പരം രാജ്യങ്ങളില്‍ പലരും 'മീറ്റ് ഫ്രീ മണ്ടേ' കൊണ്ടുനടക്കുന്നുണ്ട്.

ഭൂമിയ്ക്ക് വേണ്ടി, ആരോഗ്യത്തിന് വേണ്ടി

ഭൂമിയ്ക്ക് വേണ്ടി, ആരോഗ്യത്തിന് വേണ്ടി

വ്യാവസായിക അടിസ്ഥാനത്തില്‍ ഇറച്ചിയ്ക്കായി മൃഗങ്ങളെ ഉത്പാദിപ്പിയ്ക്കുന്നത് ഏറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മാംസാഹാരം ഉപക്ഷേിയ്ക്കുമ്പോള്‍ അത് പ്രകൃതിയ്ക്ക് മാത്രമല്ല, സ്വന്തം ആരോഗ്യത്ത് കൂടി നല്ലതാണെന്നാണ് ഇതിന്റെ വക്താക്കള്‍ പറയുന്നത്.

English summary
The Ecocity World Summit (ECWS) on Monday hosted the UAE’s first 'Meat Free Monday' in collaboration with the Abu Dhabi National Exhibition Centre (Adnec).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X