കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുചരിത്രം കുറിച്ച് യുഎഇ; ചൊവ്വാ ദൗത്യം വിജയം, നേട്ടം കൈവരിച്ച ആദ്യത്തെ അറബ് രാജ്യം

Google Oneindia Malayalam News

ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. പര്യവേഷണ ഉപഗ്രഹമായ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണ പദത്തിലെത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും അഞ്ചാമത്തെ ലോക രാജ്യമായി യുഎഇ മാറി. ഏഴ് മാസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണ പദത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രവേശിച്ച ഉപഗ്രഹം ഒരാഴ്ചക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ച് തുടങ്ങും. ഹോപ്പ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.

uae

കഴിഞ്ഞ ജൂലായില്‍ ജപ്പാനിലെ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഹോപ്പ് പ്രോബ് പറന്നുയര്‍ന്നത്് അതേസമയം, ചൊവ്വയിലെ പൊടിയുടെയും ജലത്തിന്റെയും സംബന്ധിച്ച പഠനങ്ങള്‍ ഹോപ്പ് പ്രോബ് നടത്തും. കൂടാതെ 2120 ആകുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യവാസത്തിനായി ബൃഹത്ത് കോളനി സ്ഥാപിക്കാനുള്ള പദ്ധതിയും യുഎഇക്കുണ്ടെന്നാണ് സൂചന.

അമേരിക്ക, ഇന്ത്യ, മുന്‍ സോവിയേറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവരാണ് ഇതിന് മുമ്പ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 687 ദിവസം ഹോപ്പ് പ്രോബ് ചൊവ്വയെ വലം വയ്ക്കും.

ആരാണ് ഈ പാർവ്വതി? അമ്മ ഇരിപ്പിട വിവാദത്തിൽ പാർവ്വതിക്കെതിരെ രചന നാരായണൻ കുട്ടി വീണ്ടുംആരാണ് ഈ പാർവ്വതി? അമ്മ ഇരിപ്പിട വിവാദത്തിൽ പാർവ്വതിക്കെതിരെ രചന നാരായണൻ കുട്ടി വീണ്ടും

പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!

ലക്ഷ്യം കോൺഗ്രസിന്റെ വിജയം മാത്രം, ദളിത് കോൺഗ്രസിന് ധർമ്മജന്റെ മറുപടി, ബാലുശ്ശേരിയിൽ സജീവംലക്ഷ്യം കോൺഗ്രസിന്റെ വിജയം മാത്രം, ദളിത് കോൺഗ്രസിന് ധർമ്മജന്റെ മറുപടി, ബാലുശ്ശേരിയിൽ സജീവം

English summary
UAE's Mars Mission; The Hope Probe spacecraft has entered Mars orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X