Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ പോലും നല്‍കുന്നില്ല; യുഎഇ വില്‍ക്കുന്നതും കൂടിയ വിലയ്ക്ക്, ഇന്ത്യ വീണ്ടും റഷ്യയിലേക്ക്

ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക എടുക്കുന്നത്. അമേരിക്കയിലേക്ക് ഇറക്കുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യം 25 ശതമാനവും പിന്നീട് അധികമായി 25 ശതമാനവും താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ചൈനക്കെതിരെ നടപടി എടുക്കാത്ത അമേരിക്ക എന്തുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ മാത്രം നടപടി എടുക്കുന്നു എന്ന ചോദ്യത്തിനും വന്നു മറുപടി.

റഷ്യയുടെ എണ്ണ അധികമായി ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വിദേശത്തേക്ക് അയച്ച് ലാഭം കൊയ്യുകയാണ് ഇന്ത്യ ചെയ്യുന്നത്. ചൈന അങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെ നടപടി കടുപ്പിച്ചത് എന്നായിരുന്നു അമേരിക്കയുടെ മറുപടി. അമേരിക്ക നടപടി തുടങ്ങിയതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് മരവിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരംഭിച്ചു എന്നാണ് പുതിയ വാര്‍ത്ത. അതിന് കാരണവുമുണ്ട്.

saudi arabia uae russia oil to india-

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നീ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സെപ്തംബറിലേക്കും ഒക്ടോബറിലേക്കുമുള്ള എണ്ണയാണ് രണ്ട് കമ്പനികളും വാങ്ങുന്നതത്രെ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യ വലിയ അളവില്‍ വില കുറച്ചാണ് ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്. അടുത്തിടെ ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ കുറഞ്ഞപ്പോള്‍ റഷ്യയുടെ എണ്ണ വാങ്ങുമ്പോഴുള്ള ലാഭം താഴ്ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നും അതാണ് റഷ്യയെ വീണ്ടും ആശ്രയിക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തുകൊണ്ട് വീണ്ടും വാങ്ങുന്നു എന്നറിയാമോ?

റഷ്യയില്‍ നിന്ന് ഇന്ത്യ പ്രധാനമായും വാങ്ങുന്നത് ഉറല്‍ ക്രൂഡ് ഓയിലാണ്. ഇവയുടെ വിലയിലെ വ്യത്യാസം മൂന്ന് ഡോളറായി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ മറ്റു റഷ്യന്‍ ഗ്രേഡുകളായ വരന്‍ഡെ, സൈബീരിയന്‍ ലൈറ്റ് എന്നീ ക്രൂഡ് വാങ്ങുമ്പോഴും ലാഭം കൂടുതലാണ്. സൗദി അറേബ്യ അടുത്തിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കൂട്ടിയിരുന്നു.

സൗദി അറേബ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കുന്നത് കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് റഷ്യയുടെ എണ്ണ വീണ്ടും വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ തീരുമാനിച്ചത്. യുഎഇയുടെ എണ്ണ വിലയും കൂടുതലാണ്. റിലയന്‍സ് യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് അടുത്തിടെ വാങ്ങാന്‍ തുടങ്ങിയിരുന്നു. സൗദി അറേബ്യയും യുഎഇയും ഉയര്‍ന്ന വിലയ്ക്ക് എണ്ണ വില്‍ക്കുമ്പോള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വില കുറവാണ്.

അതുതന്നെയാണ് റഷ്യയുടെ എണ്ണ ഇന്ത്യ വീണ്ടും വാങ്ങാന്‍ കാരണം. ഇക്കാര്യത്തില്‍ ലാഭം മാത്രം അടിസ്ഥാനമാക്കിയാണ് ഇന്ത്യ തീരുമാനം എടുക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് എണ്ണ വാങ്ങി ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരും. ഇത് ആഭ്യന്തര വിപണി താളംതെറ്റിക്കും. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇന്ത്യയുടെ പുതിയ തീരുമാനം. റഷ്യുയുടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+