യുഎഇയെ വിറപ്പിച്ച് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വീണ്ടും... യാത്രാ വിമാനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു?
Recommended Video

ദുബായ്: ഖത്തര്‍ പ്രതിസന്ധിയില്‍ സൗദിക്കൊപ്പം ഏറ്റവും ശക്തമായി നിലയുറപ്പിച്ചത് യുഎഇ ആയിരുന്നു. ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിലും നിര്‍ണായക സാന്നിധ്യം ആയിരുന്നു യുഎഇ. ഉപരോധത്തിന് ഇപ്പോഴും അവസാനമായിട്ടും ഇല്ല.
അതിനിടയിലാണ് ഖത്തര്‍ പ്രകോപനം സൃഷ്ടിച്ചു എന്ന ആരോപണവും ആയി യുഎഇ രംഗത്തെത്തിയിരിക്കുന്നത്. യുദ്ധസമാനമായ അന്തരീക്ഷം പലതവണ ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നു എന്നതും സത്യമാണ്.
ഖത്തറിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ യുഎഇ യാത്രാവിമാനങ്ങള്‍ക്ക് നേര്‍ക്ക് പാഞ്ഞുവന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം. ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിയില്‍ വച്ചായിരുന്നു ഇത് എന്നും യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഞെട്ടിപ്പിച്ച പ്രതിസന്ധി
ഐക്യത്തോടെ നിന്നിരുന്നു ജിസിസി രാജ്യങ്ങള്‍ ഒറ്റയടിക്ക് ഖത്തറിനെ ഒറ്റപ്പെടുത്തിയ സംഭവം ആയിരുന്നു ഖത്തര്‍ പ്രതിസന്ധി. 2017 ജൂണ്‍ അഞ്ചിനാണ് പ്രതിസന്ധികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്നങ്ങോട്ട് വിലക്കുകളുടെ നാളുകളായിരുന്നു. സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും എല്ലാം ഖത്തറിനെ ഒറ്റപ്പെടുത്തി. വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി സഖ്യത്തിനൊപ്പം നിന്ന് ഖത്തറിനെ വിമര്‍ശിച്ചു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നു എന്നതായിരുന്നു ഖത്തറിന് നേരെയുള്ള പ്രധാന ആരോപണം. ഖത്തറിന്റെ അല്‍ ജസീറ ചാനലും മറ്റ് ജിസിസി രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. അല്‍ ജസീറ പൂട്ടണം എന്നും ആവശ്യം ഉയര്‍ന്നു.

യുദ്ധസമാനമായ അന്തരീക്ഷം
പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഗള്‍ഫ് മേഖല കലുഷിതമായി. വീണ്ടും ഒരു യുദ്ധത്തിനുള്ള സാധ്യതകളെ കുറിച്ചായിരുന്നു അന്വേഷണങ്ങള്‍. ഖത്തറിന്റെ ഏക കര അതിര്‍ത്തി സൗദി അറേബ്യ അടച്ചു. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തി. ഖത്തറിന് പിന്തുണയുമായി തുര്‍ക്കിയില്‍ നിന്നുള്ള സൈന്യം എത്തുകയും ചെയ്തു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ എല്ലാം സൗദി സഖ്യം അടച്ചതോടെ ഖത്തര്‍ ഗള്‍ഫില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ഇറാനും തുര്‍ക്കിയും ആയിരുന്നു ഖത്തറിന് എല്ലാ വിധ സഹായങ്ങളും എത്തിച്ചുനല്‍കിയിരുന്നത്.

യുദ്ധവിമാനങ്ങള്‍
ഖത്തറിന്റെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ യാത്രാ വിമാനത്തിന് നേര്‍ക്ക് വന്നു എന്ന് നേരത്തേയും യുഎഇ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രണ്ട് തവണയാണ് സമാനമായ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഖത്തര്‍ പ്രകോപനപനം സൃഷ്ടിക്കുന്നത് എന്നാണ് യുഎഇയുടെ ആരോപണം. ഈ വിഷയത്തില്‍ യുഎഇ നേരത്തെ തന്നെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് പരാതി നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലാണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍. എന്നാല്‍ ഈ സംഭവങ്ങളെല്ലാം തന്നെ ഖത്തര്‍ നിഷേധിക്കുന്നുണ്ട്.

അതിര്‍ത്തി ലംഘിച്ചത് ആര്?
ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് രണ്ട് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുട യാത്രാ വിനാമങ്ങളോട് ചേര്‍ന്ന് പറന്നത് എന്നാണ് യുഎഇ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെ സമ്പൂര്‍ണമായും നിഷേധിക്കുകയാണ് ഖത്തര്‍. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച യുഎഇ, അത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് ഖത്തറിന്റെ വാദം. പക്ഷേ, ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്നാണ് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ തെളിവുകളും ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ദിവസം... രണ്ട് തവണ
അറിയാതെ സംഭവിച്ചു എന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റുന്ന വിഷയം അല്ല ഇത്. യാദൃശ്ചികമായി സംഭവിച്ചതും അല്ല. ഒരേ ദിവസം തന്നെ രണ്ട് തവണ ഇത്തരത്തില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സഞ്ചരിച്ചു എന്നാണ് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫുജൈറയില്‍ നിന്ന് റോമിലേക്ക് പോവുകയായിരുന്ന യുഎഇ എയര്‍ബസ് ഓ 320 ന് താഴെ കൂടി ആയിരുന്നു രണ്ട് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സഞ്ചരിച്ചത്. ഇതേ തുടര്‍ന്ന് യുഎഇ വിമാനത്തിന് കൂടുതല്‍ ഉയരത്തില്‍ പറക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെ സംഭവത്തില്‍ ഏത് വിമാനം ആണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

വന്‍ ദുരന്തം ഒഴിവായി?
സംഗതികള്‍ അത്രത്തോളം എളുപ്പത്തില്‍ തീരുന്നതല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അപകടകരമാം വിധത്തില്‍ ആയിരുന്നു ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യുഎഇ വിമാനത്തിനടുത്തേക്ക് നീങ്ങിയതത്രെ. യുഎഇ വിമാനത്തിന്റെ പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ആണ് വന്‍ അപകടം ഒഴിവാക്കിയത് എന്നാണ് പറയപ്പെടുന്നത്. യാത്രാ വിമാനങ്ങള്‍ക്ക് നേര്‍ക്ക് ഖത്തര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അതീവ ഗൗരവേേത്താടെയാണ് കാണുന്നത് എന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications