ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും ഫോണുകള്‍ യുഎഇ ചോര്‍ത്തി:ഇസ്രയേല്‍ സ്പൈ വെയര്‍ കമ്പനി!
ന്യുയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ മഹദ് അല്‍ഥാനി, സൗദി രാജകുമാരന് മുതൈബ് ബിന്‍ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖരുടെ ഫോണുകള്‍ യുഎഇ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ സ്പൈവെയര്‍ കമ്പനിയുടെ സഹായത്തോടെയാണ് യുഎഇ ഫോണ്‍ സംഭാഷങ്ങളും ഇമെയില്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങളും ഫോണ്‍വഴി ചോര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതര്‍ ഇസ്രായേല്‍ കമ്പനിയുമായി കരാറിലെത്തിയിരുന്നു.
ഇമെയില്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനിക്കെതിരേ ഖത്തരി പൗരനും മെക്സിക്കന്‍ ജേണലിസ്റ്റും നല്കിയ കേസുകളെ തുടര്‍ന്നാണ് സംഭവം പുറത്തായത്. 2013 ആഗസ്ത് മുതല്‍ രാഷ്ട്രീയ എതിരാളികളുടെയും ഭരണാധികാരികളുടെയും രഹസ്യ വിവരങ്ങള്‍ യുഎഇ ചോര്‍ത്തിയതായി ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനാന് പ്രധാനമന്ത്രി സാദ് ഹരീരിയുടെ ഫോണും ഈ രീതിയില്‍ ചോര്‍ത്തിയിരുന്നു.

ഫോണിലേക്ക് അയച്ചു നല്കുന്ന ലിങ്കിലൂടെ ഡൗണ്‍ലോഡ് ആവുന്ന സോഫ്റ്റ് വെയര്‍ വഴി ഫോണിലെ കോണ്ടാക്റ്റുകള്, മെസേജുകള്‍, ഇമെയിലുകള്‍, ഫെയ്സ്ബുക്ക്, സ്കൈപ്പ്, വാട്ട്സാപ്പ് തുടങ്ങിയവയിലെ ഓണ്‍ലൈന്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെടുത്തതായാണ് പരാതി. ഫോണ്‍ കോളുകള്‍ക്ക് പുറമെ ഫോണിന്റെ സമീപത്തുവച്ച് നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതാണ് സോഫ്റ്റ് വെയര്‍. ഫോണ്‍ ചോര്‍ത്തുന്ന ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഞ്ച് ലക്ഷം ഡോളറാണ് ഇസ്രായേല്‍ കമ്പനി ഈടാക്കുന്നത്. ഇതിനു പുറമെ, 10 ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ 6.5 ലക്ഷം ഡോളറും ഈടാക്കും.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications