കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും ഫോണുകള്‍ യുഎഇ ചോര്‍ത്തി:ഇസ്രയേല്‍ സ്പൈ വെയര്‍ കമ്പനി!

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ മഹദ് അല്‍ഥാനി, സൗദി രാജകുമാരന്‍ മുതൈബ് ബിന്‍ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖരുടെ ഫോണുകള്‍ യുഎഇ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ സ്‌പൈവെയര്‍ കമ്പനിയുടെ സഹായത്തോടെയാണ് യുഎഇ ഫോണ്‍ സംഭാഷങ്ങളും ഇമെയില്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങളും ഫോണ്‍വഴി ചോര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതര്‍ ഇസ്രായേല്‍ കമ്പനിയുമായി കരാറിലെത്തിയിരുന്നു.

ഇമെയില്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനിക്കെതിരേ ഖത്തരി പൗരനും മെക്‌സിക്കന്‍ ജേണലിസ്റ്റും നല്‍കിയ കേസുകളെ തുടര്‍ന്നാണ് സംഭവം പുറത്തായത്. 2013 ആഗസ്ത് മുതല്‍ രാഷ്ട്രീയ എതിരാളികളുടെയും ഭരണാധികാരികളുടെയും രഹസ്യ വിവരങ്ങള്‍ യുഎഇ ചോര്‍ത്തിയതായി ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ ഫോണും ഈ രീതിയില്‍ ചോര്‍ത്തിയിരുന്നു.

phonehacking-1

ഫോണിലേക്ക് അയച്ചു നല്‍കുന്ന ലിങ്കിലൂടെ ഡൗണ്‍ലോഡ് ആവുന്ന സോഫ്റ്റ് വെയര്‍ വഴി ഫോണിലെ കോണ്‍ടാക്റ്റുകള്‍, മെസേജുകള്‍, ഇമെയിലുകള്‍, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ്, വാട്ട്‌സാപ്പ് തുടങ്ങിയവയിലെ ഓണ്‍ലൈന്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെടുത്തതായാണ് പരാതി. ഫോണ്‍ കോളുകള്‍ക്ക് പുറമെ ഫോണിന്റെ സമീപത്തുവച്ച് നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതാണ് സോഫ്റ്റ് വെയര്‍. ഫോണ്‍ ചോര്‍ത്തുന്ന ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഞ്ച് ലക്ഷം ഡോളറാണ് ഇസ്രായേല്‍ കമ്പനി ഈടാക്കുന്നത്. ഇതിനു പുറമെ, 10 ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ 6.5 ലക്ഷം ഡോളറും ഈടാക്കും.
English summary
The United Arab Emirates (UAE) asked an Israeli spyware company to hack into the phones of the Qatari emir and a Saudi prince among other political and regional rivals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X