Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ അതേ തന്ത്രം; മലേഷ്യയിലും ആവര്‍ത്തിച്ച് നരേന്ദ്ര മോദി, രൂപ പറക്കും, ഡോളറിന് കടുംവെട്ട്

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് മോദി ക്വാലാലംപൂരില്‍ എത്തിയത്. ഈ വര്‍ഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്. വലിയ ലക്ഷ്യത്തോടെയാണ് മോദിയുടെ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം 1800 കോടി ഡോളറിന്റേതാണ്. ഇനി മുതല്‍ വ്യാപാരം വിപുലീകരിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഡിജിറ്റല്‍ ഇക്കോണമി, പ്രതിരോധ സഹകരണം, പ്രാദേശിക കറന്‍സിയിലെ വ്യാപാരം എന്നിവയിലാണ് ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക. കൂടാതെ ഊര്‍ജം, കാര്‍ഷികം, ആരോഗ്യം, വിനോദം, സുരക്ഷ എന്നീ കാര്യങ്ങളിലും സഹകരണം ശക്തമാക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

narendra modi visit malaysia

ചില പദ്ധതികളില്‍ ഇന്ത്യയും മലേഷ്യയും ധാരണ പത്രം ഒപ്പുവച്ചു. 11 രേഖകള്‍ കൈമാറുകയും ചെയ്തു. സെമികണ്ടക്ടര്‍ മേഖലയിലും സഹകരണം ശക്തമാക്കുമെന്ന് അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. പ്രാദേശിക കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്താനുള്ള തീരുമാനം വളരെ നിര്‍ണായകമാണ്. സാധാരണ ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം നടക്കുന്ന ഡോളറിലാണ്. ഇനി മുതല്‍ ഇന്ത്യ രൂപയും മലേഷ്യ റിംഗിറ്റും കൈമാറിയാകും വ്യാപാരം.

ഇന്ത്യയുടെ രൂപയേക്കാള്‍ മൂല്യം കൂടുതലുള്ള കറന്‍സിയാണ് മലേഷ്യന്‍ റിംഗിറ്റ്. ഒരു മലേഷ്യന്‍ റിംഗിറ്റിന് 23 ഇന്ത്യന്‍ രൂപ എന്നതാണ് നിലവിലെ മൂല്യം. ഏകദേശം ജിസിസിയിലെ ചില രാജ്യങ്ങളുടെ കറന്‍സിക്ക് തുല്യമാണിത്. അടുത്ത കാലത്ത് യുഎഇ ദിര്‍ഹം രൂപയ്‌ക്കെതിരെ 25 എന്ന നിരക്കിലേക്ക് വരെ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ ഉപയോഗം കൂടിയാല്‍ ഇനിയും മൂല്യം വര്‍ധിക്കും.

ഡോളറിന് എട്ടിന്റെ പണി കിട്ടും

പ്രാദേശിക കറന്‍സികളിലെ വ്യാപാരം ശക്തിപ്പെട്ടാല്‍ ഡോളര്‍ ഒഴിവാക്കാം. അത് ഡോളറിന് തിരിച്ചടിയാണ്. ഇതേ കരാര്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളുമായും ഇന്ത്യ ഈ കരാറില്‍ എത്തിയിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി പകരം രൂപ നല്‍കിയ വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. വിദേശ കറന്‍സിയെ ആശ്രയിക്കാതെ വ്യാപാരം നടത്താന്‍ ഇന്ത്യയ്ക്ക് സഹായിക്കുന്നതാണ് ഈ കരാര്‍.

മാത്രമല്ല, ഡിജിറ്റല്‍ ഇക്കോണമി എന്ന ധാരണ ഇന്ത്യയും യുഎഇയും തമ്മിലുണ്ട്. ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയില്‍ ഉപയോഗിക്കാം. സമാനമായ കരാര്‍ മലേഷ്യയുമായും വരികയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമാണ് മലേഷ്യ. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മലയാളികളും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ യുപിഐ ഉപയോഗിക്കാന്‍ സാധിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാകും.

ഡിജിറ്റല്‍ ഇക്കോണമി, ബയോടെക്, ഐടി എന്നീ രംഗങ്ങളിലെ പരസ്പര നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ടൂറിസം രംഗത്തും ബന്ധം ശക്തമാകുകയാണ് എന്നും ജല സുരക്ഷ, രഹസ്യവിവരങ്ങളുടെ കൈമാറ്റം എന്നീ രംഗത്തും സഹകരണം ശക്തമാക്കുമെന്നും മോദി പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തുകയാണ് ഇന്ത്യ. ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച നടന്നുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+