വാട്‌സ് ആപ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; യുഎഇക്കാര്‍ക്ക് കനത്ത പിഴ
ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോ ചാറ്റിങ് മൊബൈല്‍ ആപ്പുകളില്‍ ഒന്നായ വാട്‌സ് ആപ് ഉപയോഗത്തിന് യുഎഇയില്‍ കനത്ത നിയന്ത്രണം. വാട്‌സ് ആപ് വഴി അപമാനിക്കുന്ന തരത്തില്‍ മോശം വാക്കുകളും ചിത്രങ്ങളും അയക്കുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷയാണ് കാത്തിരിക്കുന്നത്.
പുതിയ ഐടി നിയമപ്രകാരം ഏതാണ്ട് 2,50,000 ദിര്‍ഹം(ഏകദേശം 43 ലക്ഷം രൂപ)യും തടവുശിക്ഷയുമാണ് കുറ്റക്കാര്‍ക്ക് ലഭിക്കുകയെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. നിയമവുമായി ബന്ധപ്പെട്ട് ആദ്യത്തെ കേസില്‍ കുറ്റക്കാരനായ വ്യക്തിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഫെഡറല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സഹപ്രവര്‍ത്തകനെ വാട്‌സ് ആപ്പിലൂടെ അപമാനിച്ചെന്ന കുറ്റത്തിന് ഇയാള്‍ക്ക് വിചാരണ കോടതി 3,000 ദിര്‍ഹം മാത്രമാണ് പിഴ ശിക്ഷ വിധിച്ചത്. എന്നാല്‍, കടുത്ത ശിക്ഷ അനുശാസിക്കുന്ന നിയമത്തിന്റെ കീഴില്‍ പിഴ കുറവാണെന്ന് കാട്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ കേസ് വീണ്ടും വിചാരണ ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഒരുലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരാണ് യുഎഇയില്‍ താമസിക്കുന്നത്. വാട്‌സ് ആപ് വഴി മോശം ഭാഷ ഉപയോഗിക്കുന്നവരില്‍ മുമ്പന്‍മാരാണിവര്‍. വിദേശികളെ ഇത്തരം കേസില്‍ ശിക്ഷപ്പെട്ടാല്‍ നാടുകടത്തുകയും ചെയ്യും. വധ്യവിരല്‍ ഉയര്‍ത്തിയുള്ള ഇമോജി അയക്കുന്നവര്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.












Click it and Unblock the Notifications