യുഎഇയില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!!!
ദുബായ്: രാജ്യത്ത് ശക്തമായ തണുപ്പ് രേഖപ്പെടുത്തിയതായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇ ലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ജബല്‍ ജൈഷില് തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ശക്തമായ മഞ്ഞ് വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി രാജ്യത്ത് ശക്തമായ കാറ്റ് വീശികൊണ്ടിരിക്കുകയാണ്.
പൊടിയോട് കൂടിയ കാറ്റില്‍ ചില സ്ഥലങ്ങളില്‍ മഴയും അനുഭവപ്പെട്ടു. ഇത് തണുപ്പിന്റെ കാഠിന്യം വര്‍ദ്ദിക്കാന്‍ കാരണമായി. ശനിയാഴ്ച വൈകീട്ടോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ശക്തമായ കാറ്റുള്ളപ്പോള്‍ കടല്‍തീരത്ത് നിന്ന് മാറി നില്‍ക്കണമെന്നും, പണിപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പരിസരത്തും മറ്റും നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ ദുബായ് ശൈഖ് സായിദ് റോഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ചിലര്‍ക്ക് പരുക്ക് പറ്റുകയും ഏതാനും കാറുകള്‍ക്ക് തീ പിടിക്കുകയും ചെയ്തിരുന്നു. യുഎഇ ലെ പല റോഡുകളിലും വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ ചെറിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ നിന്നുള്ള തണുത്ത കാറ്റ് രാജ്യത്തേക്ക് പ്രവേശിക്കുന്നതാണ് യുഎഇ ല്‍ കാലാവസ്ഥ വ്യതിയാനത്തിനു കാരണമായതെന്നാണ് നിരീക്ഷിണ കേന്ദ്രം അറിയിച്ചത്. ദുരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications