യുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയും...
ദുബായ്: വിസ അനുവദിക്കുന്നതില്‍ അപ്രതീക്ഷിത നീക്കവുമായി യുഎഇ. 12 രാജ്യങ്ങള്‍ക്ക് പുതിയ വിസകള്‍ ഇനി അനുവദിക്കേണ്ട എന്ന് തീരുമാനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല. പാകിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പുതിയ വിസ അനുവദിക്കാത്ത പട്ടികയിലുള്ളത്.
Recommended Video
യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പാകിസ്താന് ശ്രമിച്ചുവരികയാണ്. ഇതുവരെ അനുവദിച്ച വിസകള്‍ക്ക് തടസമുണ്ടാകില്ലെന്നു പാകിസ്താന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഏതൊക്കെയാണ് യുഎഇ വിസാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍... അറിയാം കൂടുതല്‍ വിവരങ്ങള്‍...

പാകിസ്താന് ലഭിച്ച വിവരം
താല്‍ക്കാലികമായിട്ടാണ് യുഎഇ വിസാ നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് കരുതുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ അനുവദിക്കില്ല എന്നാണ് പാകിസ്താനിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കൊറോണ വ്യാപന സാധ്യത യുഎഇ മുന്‍കൂട്ടി കാണുന്നുണ്ട്. ഇതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് വിസാ നിരോധനമെന്ന് കരുതുന്നു.

2000 ദിര്‍ഹം
യുഎഇയില്‍ എത്തുന്നവര്‍ക്ക് പുതിയ ചില നിബന്ധനകള്‍ അടുത്തിടെ നടപ്പാക്കിയിരുന്നു. കൈവശം 2000 ദിര്‍ഹം ആവശ്യമാണ്. അതില്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധ്യമല്ല. ഈ നിയന്ത്രണം വന്നതിന് പിന്നാലെ 100ഓളം പാകിസ്താന്കാരെ കഴിഞ്ഞ മാസം യുഎഇയില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

നിരോധനമുള്ള രാജ്യങ്ങള്‍
ഏതൊക്കെ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് വിസ ലഭിക്കില്ല എന്ന് വ്യക്തമായിട്ടില്ല. ബിസിനസ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് തുടങ്ങി പല കാറ്റഗറി വിസകള്‍ യുഎഇ അനുവദിക്കാറുണ്ട്. പാകിസ്താന് പുറമെ, തുര്‍ക്കി, ഇറാന്, യെമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണ പട്ടികയിലുണ്ട്.

നേരത്ത സ്വീകിച്ച നടപടി
പാകിസ്താനില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ജൂണില്‍ പാകിസ്താനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ പാകിസ്താന്‍കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. നിരോധനം ജൂലൈയില്‍ നീക്കുകയും ചെയ്തിരുന്നു.

വീണ്ടും രോഗ വ്യാപനമോ
യുഎഇയില്‍ ഇടക്കാലത്ത് കൊറോണ രോഗ ബാധയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കേണ്ട എന്ന് തീരുമാനം എടുത്തിരിക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്











Click it and Unblock the Notifications