India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!

Google Oneindia Malayalam News

ദുബായ്: പണമെറിഞ്ഞ് പണം വാരാന്‍ നല്ല ധൈര്യം വേണം. യുഎഇ അത്തരൊരു പരീക്ഷണമാണ് നടത്തുന്നത്. സമാധാനവും സുരക്ഷിതത്വവുമുള്ള പ്രദേശങ്ങളില്‍ നിക്ഷേപം ഇറക്കാന്‍ കോടീശ്വരന്‍മാര്‍ ഏറെയാണ്. സുരക്ഷ ഒട്ടുമില്ലാത്ത മേഖലകളില്‍ നിക്ഷേപം ഇറക്കുമ്പോള്‍ ആരും പലവട്ടം ആലോചിക്കും. എന്നാല്‍ യുഎഇ പുതിയ പദ്ധതി തുടങ്ങുകയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍.

പട്ടാള അട്ടിമറി നടന്ന ഈ രാജ്യത്ത് സംഘര്‍ഷം പതിവാണ്. ഇവിടെ വലിയ പദ്ധതികള്‍ തുടങ്ങാനാണ് യുഎഇയുടെ തീരുമാനം. അമേരിക്കയും യൂറോപ്പും പിന്‍വാങ്ങിയ ഘട്ടത്തിലാണ് യുഎഇയുടെ ഭാഗ്യപരീക്ഷണം. കോടികളുടെ പദ്ധതികളാണ് യുഎഇ സുഡാനില്‍ നടപ്പാക്കുന്നത്. ഇത് വിജയകരമായാല്‍ ആഫ്രിക്ക കൂടെ നില്‍ക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദിക്ക് മുമ്പില്‍ തുര്‍ക്കി 'കീഴടങ്ങി'... ഉര്‍ദുഗാന്‍-ബിന്‍ സല്‍മാന്‍ ചര്‍ച്ച; പണമാണ് മുഖ്യം!!സൗദിക്ക് മുമ്പില്‍ തുര്‍ക്കി 'കീഴടങ്ങി'... ഉര്‍ദുഗാന്‍-ബിന്‍ സല്‍മാന്‍ ചര്‍ച്ച; പണമാണ് മുഖ്യം!!

1

സുഡാനില്‍ ചെങ്കടലലില്‍ കൂറ്റന്‍ തുറമുഖം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ആഫ്രിക്കയുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. ആഫ്രിക്കയിലെ പ്രധാന രാജ്യമായ സുഡാനില്‍ നിക്ഷേപം ഇറക്കുന്നതിലൂടെ മേഖലയിലെ നൈജീരിയ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്താന്‍ സാധിക്കും.

2

സുഡാനുമായി 600 കോടി ഡോളറിന്റെ കരാറാണ് യുഎഇ ഒപ്പുവച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് ചെങ്കടലിലെ തുറമുഖവും. ഡാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഉസാമ ദാവൂദ് അബ്ദുല്‍ലത്തീഫ് കരാറിന്റെ പങ്കാളിയാണ്. ഇദ്ദേഹമാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ റോയിട്ടേഴ്‌സിനോട് സൂചിപ്പിച്ചത്. സ്വതന്ത്ര്യ വ്യാപാര മേഖല, കൂറ്റന്‍ കാര്‍ഷിക പദ്ധതികള്‍, സുഡാന്‍ കേന്ദ്ര ബാങ്കിലെ നിക്ഷേപം എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍.

3

ഉമറുല്‍ ബഷീര്‍ ആയിരുന്നു സുഡാന്‍ പ്രസിഡന്റ്. ഏറെ കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ കഴിഞ്ഞ ഒക്ടോബറില്‍ സൈന്യം അധികാരം പിടിച്ചു. സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചത് വ്യാപക സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഘര്‍ഷ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവിടെയാണ് യുഎഇ 600 കോടി നിക്ഷേപിക്കുന്നത്.

4

ധാതു സമ്പന്നമാണ് സുഡാന്‍. എന്നാല്‍ ഗോത്ര വര്‍ഗക്കാരുടെയും സായുധ സംഘങ്ങളുടെയും പോര് കാരണം വികസനം കുറവാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളും ഇസ്രായേലും ചൈനയുമുള്‍പ്പെടെ വന്‍കിട രാജ്യങ്ങളെല്ലാം കണ്ണുവച്ചിരിക്കുന്ന മേഖലയാണ് ആഫ്രിക്ക. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സുഡാന്‍ വിഭജിക്കപ്പെട്ടതും ദക്ഷിണ സുഡാന്‍ എന്ന രാജ്യം നിലവില്‍ വന്നതും.

നയന്‍താരയും വിഘ്‌നേഷും അടിച്ചുപൊളിക്കുകയാണ്; തായ്‌ലാന്റില്‍ നിന്നുള്ള ചിത്രങ്ങള്‍

5

പട്ടാള അട്ടിമറിയുണ്ടായ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ സുഡാനില്‍ നിന്ന് അകന്നിരിക്കുകയാണ്. നേരത്തെ സുഡാന് സാമ്പത്തിക സഹായം നല്‍കിയിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍. പട്ടാള അട്ടിമറിക്ക് ശേഷം സഹായം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയാണ് സുഡാന്‍ നേരിടുന്നത്. മാത്രമല്ല, സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയുമാണ്.

6

ഈ വേളയിലാണ് യുഎഇയുടെ രംഗപ്രവേശം. ഗള്‍ഫ് രാജ്യങ്ങളുമായി പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പട്ടാളം അധികാരത്തിലെത്തിയ വേളയിലും ആ ബന്ധം കാത്തുസൂക്ഷിക്കുകയാണ് യുഎഇ. സുഡാന് വലിയ ആശ്വാസമാണ് യുഎഇയുടെ നിക്ഷേപം. എന്നാല്‍ വലിയ ലക്ഷ്യങ്ങളോടെയാണ് സുഡാനില്‍ യുഎഇ നിക്ഷേപം ഇറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

7

400 കോടി ചെലവഴിച്ചാണ് ചെങ്കടലില്‍ യുഎഇ തുറമുഖം നിര്‍മിക്കുന്നത്. ഡാല്‍ ഗ്രൂപ്പ്, അബുദാബി പോര്‍ട്‌സ് എന്നിവ സംയുക്തമായിട്ടാണ് നിക്ഷേപം ഇറക്കുന്നത്. ചരക്കുകടത്ത് ലക്ഷ്യമിട്ടാണ് ഈ തുറമുഖം. സുഡാനിലെ പ്രധാന തുറമുഖമായ പോര്‍ട്ട് സുഡാനുമായി കിടപിടിക്കുന്നതാകും പുതിയ തുറമുഖം. പോര്‍ട്ട് സുഡാനില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് യുഎഇ തുറമുഖം നിര്‍മിക്കുന്നത്. യുഎഇയുടെ പുതിയ നിക്ഷേപത്തിനെതിരെ സുഡാനില്‍ അമര്‍ഷം പുകയുന്നു എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  UAE to build New Red Sea port in Sudan in the Part Of 600 Cr Investment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X