യുഎഇ പുതിയ ചുവട് വയ്ക്കുന്നു; കൂറ്റന്‍ തീര നഗരം സ്ഥാപിക്കും, 3500 കോടി ഡോളര്‍ ഈജിപ്തിന്
കെയ്‌റോ: അല്‍ഭുത നിര്‍മാണങ്ങളുടെ കലവറയാണ് യുഎഇ. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും അവര്‍ നടത്തി കഴിഞ്ഞു. വ്യവസായ ലോകത്തെ അതികായന്മാര്‍ക്കെല്ലാം യുഎഇയില്‍ ഓഫീസ് വരികയാണ്. ഇതിന് വേണ്ടി ഒട്ടേറെ ഇളവുകള്‍ ഭരണകൂടം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുഎഇ നടത്താന്‍ പോകുന്ന പുതിയ പദ്ധതി തീര്‍ത്തും വ്യത്യസ്തമാണ്.
സ്വന്തം മണ്ണ് വിട്ട് മറ്റൊരു രാജ്യത്ത് പുതിയ നഗരം സ്ഥാപിക്കാനാണ് യുഎഇയുടെ പദ്ധതി. ഈജിപ്തിലെ വടക്കുപടിഞ്ഞാറന്‍ തീര പ്രദേശമായ റാസല്‍ ഹിക്മയിലാണ് യുഎഇ പുതിയ നഗരം സ്ഥാപിക്കുക. 3500 കോടി ഡോളറിന്റെ കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. യുഎഇയിലെ ഒരു കൂട്ടം വ്യവസായ പ്രമുഖര്‍ ഒരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം...

യുഎഇയുമായി കരാര്‍ ഒപ്പുവച്ചുവെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പറഞ്ഞു. വരും ആഴ്ചകളില്‍ 1500 കോടി ഡോളര്‍ യുഎഇ കൈമാറും. രണ്ട് മാസത്തിനകം 2000 കോടിയും. ഈജിപ്തില്‍ സമീപകാലത്ത് ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈജിപ്തിന് വലിയ ആശ്വാസമാണിത്.
എഡിക്യുവിന്റെ നേതൃത്വത്തിലുള്ള യുഎഇ കണ്‍സോര്‍ഷ്യമാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. വളരെ തന്ത്രപ്രധാനമായ തീരദേശം വിദേശ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുഎഇ കമ്പനികള്‍ക്ക് പകരം സ്വദേശത്തെ കമ്പനികളെ ഉപയോഗിച്ച് നഗരം സ്ഥാപിക്കണമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഈജിപ്ഷ്യന്‍ ഭരണകൂടം പറയുന്നത് മറ്റൊന്നാണ്.
പദ്ധതി പൂര്‍ത്തിയായാല്‍ 35 ശതമാനം ഉടമസ്ഥാവകാശം ഈജിപ്ഷ്യന്‍ സര്‍ക്കാരിനാകുമെന്ന് പ്രധാനമന്ത്രി പറയുന്നു. ലാഭത്തിന്റെ 35 ശതമാനവും കിട്ടും. 170 ദശലക്ഷം ചതുരശ്ര മീറ്റര്‍ വരുന്ന സ്ഥലത്താണ് റാസല്‍ ഹിക്മ പ്രൊജക്ട് നടപ്പാക്കാന്‍ പോകുന്നത്. താമസ കേന്ദ്രം, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വ്യവസായ സോണുകള്‍, വ്യവസായ ജില്ല, ആഡംബര നൗകകള്‍ അടുപ്പിക്കാനുള്ള ഹാര്‍ബര്‍, വിമാനത്താവളം എന്നിവയെല്ലാം പുതിയ നഗരത്തിലുണ്ടാകും.
ഈജിപ്തിലെ കേന്ദ്ര ബാങ്കില്‍ നിലവധില്‍ 1100 കോടി ഡോളര്‍ യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഇത് പദ്ധതിയുടെ നടത്തിപ്പിനായി ഉപയോഗിക്കും. റാസല്‍ ഹിക്മയില്‍ താമസിക്കുന്ന പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഈജിപ്ത് ആലോചിക്കുന്നത്. പദ്ധതി നടപ്പാകുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ ഭദ്രമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാര്‍ വാക്ക് പാലിക്കില്ലെന്നാണ് ജനങ്ങളുടെ ആശങ്ക.
നിലവില്‍ ഈജിപ്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ അമിത വിലയുമാണ് പ്രതിസന്ധി. വിദേശ നിക്ഷേപം ലഭിക്കുന്നുമില്ല. ഈജിപ്ഷ്യന്‍ കറന്‍സിയുടെ മൂല്യം നാള്‍ക്കുനാള്‍ കുറയുകയാണ്. വിദേശ കരുതല്‍ ധനം ഇല്ലാതാകുന്നു. എല്ലാത്തിനും പരിഹാരമായിട്ടാണ് യുഎഇയുടെ നിക്ഷേപം ലഭിക്കുന്നത്. കൂടാതെ ഐഎംഎഫില്‍ നിന്ന് വായ്പയും ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications