യുഎഇ ഇന്ത്യയില്‍ വന്‍തോതില്‍ 'പണം ഇറക്കുന്നു': പട്ടികയില്‍ നാലാം സ്ഥാനം, ഒന്നാമത് ഈ രാജ്യം
ഡല്‍ഹി: 2022-23 കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനം കരസ്ഥമാക്കി യുഎഇ. കഴിഞ്ഞ വർഷം മേയില്‍ സമഗ്ര സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കിയതിന് പിന്നാലെയാണ് നിക്ഷേപരംഗത്തെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2021-22 ലെ 1.03 ബില്യൺ ഡോളർ മാത്രമായിരുന്നു.
എന്നാല്‍, 3.35 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ വർഷം യുഎഇ ഇന്ത്യയില്‍ നടത്തിയതെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) വ്യക്തമാക്കുന്നത്. 2021-22 ല്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഏഴാം സ്ഥാനത്ത് മാത്രമായിരുന്നു. ഇതാണ് ഒരു വർഷത്തിനുള്ളില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനമാക്കി മാറ്റിയിരിക്കുന്നത്.

സാമ്പത്തിക വർഷത്തിൽ 17.2 ബില്യൺ ഡോളർ നിക്ഷേപം നടത്തിയ സിംഗപ്പൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ, മൗറീഷ്യസും (6.1 ബില്യൺ ഡോളർ) യുഎസുമാണ് (6 ബില്യൺ ഡോളർ) തൊട്ടുപിന്നിൽ.
'ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ, യുഎഇയിൽ നിന്നുള്ള നിക്ഷേപ പ്രതിബദ്ധതകളിലെ വളർച്ച, ബിസിനസ്സ് കൂടുതൽ സുഗമമാക്കുന്നതിനുള്ള നയ പരിഷ്‌കരണങ്ങൾ എന്നിവയാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപ സഹകരണവും അതിവേഗം ശക്തിപ്പെടുത്തുന്നത്," മംഗൾദാസ് കമ്പനിയുടെ ഉടമകളിലൊരാളായ രുദ്ര കുമാർ പാണ്ഡെ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം പ്രധാനമായും സേവനങ്ങൾ, കടൽ ഗതാഗതം, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ്. സമഗ്ര സ്വതന്ത്ര വ്യാപാര കരാറിന് പുറമേ, യുഎഇയിൽ നിന്നുള്ള നിക്ഷേപ താല്‍പര്യങ്ങളും ഗള്‍ഫ് രാജ്യത്ത് നിന്നുള്ള എഫ്ഡിഐയുടെ വളർച്ചയ്ക്ക് സഹായകമായി. ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നിശ്ചിത കാലയളവിൽ 75 ബില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.
ഇന്ത്യയും യുഎഇയും കഴിഞ്ഞ വർഷം മെയ് 1 മുതലാണ് സമഗ്രമായ സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കുന്നത്. കരാർ പ്രകാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അയവുവരുത്തിയ മാനദണ്ഡങ്ങൾക്ക് പുറമേ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് പരസ്പരം വിപണികളിലേക്ക് നികുതി രഹിത വില്‍പ്പന സാധ്യതയും തുറക്കുന്നു.
2000 ഏപ്രിലിനും 2023 മാർച്ചിനുമിടയിൽ ഇന്ത്യക്ക് ലഭിച്ച മൊത്തം എഫ്ഡിഐയുടെ ഏകദേശം 2.5 ശതമാനവും യുഎഇയില്‍ നിന്നാണ്. ഈ കാലയളവിൽ, യുഎഇയിൽ നിന്ന് 15.6 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. വ്യാപാര കരാർ രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചു, തൽഫലമായി ഇന്ത്യൻ കമ്പനികളിൽ യുഎഇയിൽ നിന്നുള്ള നിക്ഷേപം വർധിച്ചെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
-
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ












Click it and Unblock the Notifications