Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പൊളിക്കും: ഇന്ത്യയില്‍ 42000 കോടിയുടെ നിക്ഷേപവുമായി യുഎഇ, പണം ഈ തുറമുഖത്തേക്ക്

ഇന്ത്യയില്‍ വന്‍ നിക്ഷേപവുമായി ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖ രംഗത്തെ ഭീമനായ ഡിപി വേൾഡ്. ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ കാണ്ട്‌ല തുറമുഖത്ത് ഒരു പുതിയ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കാൻ 510 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതായത് 4200 കോടിയിലേറെ രൂപയുടെ നിക്ഷപമാണ് ദുബായില്‍ നിന്ന് വരുന്നതെന്ന് സാരം.

"പുതിയ ടെർമിനൽ വടക്കൻ, പടിഞ്ഞാറൻ, മധ്യ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിച്ച് വ്യാപാര അവസരങ്ങൾ പുതുക്കും," ദീൻദയാൽ തുറമുഖ അതോറിറ്റിയുമായി കരാർ ഒപ്പിട്ട ശേഷം ഡിപി വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം വ്യക്തമാക്കി.

uae-modi

2027-ന്റെ തുടക്കത്തിൽ പൂർത്തിയാകാൻ പോകുന്ന ടെർമിനലിന് 8.19 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുമെന്നു ഡിപി വേൾഡ് പ്രസ്താവനയിൽ പറയുന്നു. പുതിയ ടെർമിനൽ ഇന്ത്യയിലെ കണ്ടെയ്‌നർ ട്രാഫിക് വർദ്ധിപ്പിക്കുമെന്നും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുമെന്നും മറ്റ് കമ്പനി ഉദ്യോഗസ്ഥരും കൂട്ടിച്ചേർത്തു.

ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ ടെർമിനൽ വികസിപ്പിക്കുന്നതിനുള്ള ഡിപി വേൾഡും സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിക്ക് ജൂലൈ 29-ന് ഇന്ത്യൻ സർക്കാരും അംഗീകാരം നൽകിയിരുന്നു.

'സ്പെഷ്യലൈസ്ഡ് മൾട്ടിപ്രൊഡക്ട്, ടെമ്പറേച്ചർ കൺട്രോൾഡ് വെയർഹൗസുകൾ, അത്യാധുനിക ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളുള്ള കണ്ടെയ്‌നർ യാർഡ് തുടങ്ങിയ അത്യാധുനിക ഇൻഫ്രാസ്ട്രക്ചറുകളോടെയാണ് ഈ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്' പത്രക്കുറിപ്പിൽ പറയുന്നു. ഡിപി വേൾഡ് ഇതിനകം തന്നെ ഇന്ത്യയിലെ നിരവധി തുറമുഖങ്ങളിൽ അഞ്ച് കണ്ടെയ്‌നർ ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തെ കണ്ടെയ്‌നർ ട്രാഫിക്കിന്റെ 28 ശതമാനം വിപണി വിഹിതം കൈകാര്യം ചെയ്യുന്നു.

അതേസമയം, 2030-ഓടെ യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ റിപ്പോർട്ട് ജൂണിൽ വെളിപ്പെടുത്തിയിരുന്നു. കിഴക്കൻ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വ്യാപാര ഇടനാഴികളിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം 14.4 ട്രില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് എടുത്തുകാട്ടി. 2030-ഓടെ ആഗോള വ്യാപാരത്തിന്റെ 44 ശതമാനം വരുമിത്.

ജൂൺ 29-ന്, പ്രമുഖ എമിറാത്തി പോർട്ട് ഓപ്പറേറ്ററായ എഡി പോർട്ട്സ് ഗ്രൂപ്പും പാകിസ്ഥാനിലെ കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) തമ്മിലുള്ള നിക്ഷേപ ഇടപാടിന് അന്തിമരൂപം നൽകി യുഎഇ പാക്കിസ്ഥാനിലെ തുറമുഖ ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യൻ ശക്തികളായ സൗദി അറേബ്യയും ഇറാനും ഉൾപ്പെടെ ഈ ആഴ്ച മറ്റ് അഞ്ച് രാജ്യങ്ങളുമായി ബ്രിക്‌സ് ഗ്രൂപ്പിലെ രാജ്യങ്ങളുടെ സ്വീകാര്യതയ്‌ക്കൊപ്പം വ്യാപാര ശേഷി വിപുലീകരിക്കാനുള്ള യുഎഇയുടെ ശ്രമവും തുടർന്ന് വരികയാണ്. എമിറാത്തി പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് (MbZ) സോഷ്യൽ മീഡിയയിലൂടെ രാജ്യത്തെ പ്രതിനിധീകരിച്ച് ബ്രിക്സിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+