Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ തൊഴിൽ വിസയ്ക്ക് 18 വയസ് തികയണം; ആറു വ്യവസ്ഥകൾ പ്രധാനമെന്ന് അധികൃതർ; അറിയാം

ദുബായ്: 18 തികഞ്ഞാൽ മാത്രം തൊഴിൽ വിസ നൽകുമെന്ന് യുഎഇ. വർക് പെർമിറ്റ് ലഭിക്കാൻ ആറു വ്യവസ്ഥകൾ പ്രധാനമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന് നൽകുന്ന പ്രത്യേക വർക് പെർമിറ്റുകൾക്ക് ഈ നിർദ്ദേശം ബാധകം അല്ല.

18 വയസ്സ് തികയാത്തവർക്ക് തൊഴിൽ വീസ ലഭിക്കില്ലെന്ന് മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിക്കുകയായിരുന്നു.

uae

അതേസമയം, വർക് പെർമിറ്റിന് ഉയർന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധം ആക്കി. ഇവ പ്രഫഷനൽ തസ്തികകൾക്ക് ചേരുന്നത് ആകണം എന്ന നിർദ്ദേശവും ഉണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സർട്ടിഫിക്കറ്റുകളും സ്വീകരിക്കില്ലെന്നും അധികൃതർ അറിയിക്കുന്നു.

അതേസമയം, സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് കാലാവധി തീർന്നാലും വീസ അപേക്ഷകൾ സ്വീകരിക്കില്ല. വർക് പെർമിറ്റിന് കമ്പനികളുടെ കുറ്റകൃത്യങ്ങളോ നിയമ ലംഘനമേ ഉണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കും. എന്നാൽ, സ്ഥാപന ഉടമയ്ക്ക് പകരം കമ്പനികളുടെ ഇടപാടുകൾക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണ് അപേക്ഷകളിൽ ഒപ്പുവയ്ക്കുന്നതെങ്കിൽ അതു തെളിയിക്കുന്ന രേഖയും വേണം.

തൊഴിൽ വീസകൾ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകൾ പാലിക്കണം. യോഗ്യത തെളിയിക്കേണ്ട തസ്തികകളിൽ സർട്ടിഫിക്കറ്റ് നൽകിയാണ് പുതുക്കൽ പ്രക്രിയകൾ പൂർത്തിയാക്കേണ്ടത്. പുതിയതും പുതുക്കുന്നതുമായ തൊഴിൽ വീസകൾക്ക് ഫീസ് നിശ്ചയിക്കുന്നത് മന്ത്രാലയത്തിലെ പട്ടികയിൽ കമ്പനിയുടെ സ്ഥാനം പരിഗണിച്ചാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

- തൊഴിലാളികളുടെ വീസ റദ്ദാക്കുന്നതിന് മുൻപ് സേവനകാല ആനുകൂല്യങ്ങൾ നൽകണമെന്നാണ് ചട്ടം.
- വീസ പുതുക്കുന്നതിനു പിഴ അടയ്ക്കാനുണ്ടെങ്കിൽ അത് തീർത്ത ശേഷമാകും റദ്ദാക്കാനുള്ള അപേക്ഷകളിൽ നടപടിയെടുക്കുക.

- വ്യാജ രേഖകൾ സമർപ്പിച്ചാൽ വർക് പെർമിറ്റ് അപേക്ഷ നിരസിക്കും.

∙- തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കാൻ മന്ത്രാലയം ആവിഷ്കരിച്ച വേതന സുരക്ഷാ പദ്ധതിയിലോ തൊഴിൽ മേഖലയിലെ ഇതര സംവിധാനങ്ങളിലോ കമ്പനി ചേരാതിരുന്നാൽ നിരസിക്കും

- കമ്പനികൾ വ്യാജമോ പൂട്ടിയതോ ആയാൽ അപേക്ഷ നിരസിക്കും.

അതേസമയം, മകന് താമസ വിസ പുതുക്കുന്നതിനായി വ്യാജ രേഖയുണ്ടാക്കിയ അച്ഛൻ പിടിയിൽ. 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+