കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധര്‍ക്ക്‌ വേണ്ടി യുഎഇയില്‍ പ്രത്യേക ദിര്‍ഹം നോട്ടുകള്‍

  • By Meera Balan
Google Oneindia Malayalam News

അബുദാബി: രാജ്യത്തെ ജനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാത്ത രാജ്യമാണ്‌ യുഎഇ. ്‌തിനാല്‍ തന്നെ സമൂഹത്തില്‍ ഏറെ ഒറ്റപ്പെട്ട്‌ പോകുന്ന അന്ധന്‍മാര്‍ക്ക്‌ വേണ്ടി പ്രത്യേകം ദിര്‍ഹം നോട്ടുകള്‍ നിര്‍മ്മിച്ചിരിയ്‌ക്കുകയാണ്‌ യുഎഇ. ബാങ്കിംഗ്‌ സേവനങ്ങള്‍ക്ക്‌ മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നിറവേറ്റാന്‍ അന്ധരെ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം.

യുഎഇ സെന്‍ട്രല്‍ ബാങ്കാണ്‌ അന്ധര്‍ക്ക്‌ വേണ്ടി 50 ദിര്‍ഹത്തിന്റേയും 100 ദിര്‍ഹത്തിന്റേയും നോട്ടുകള്‍ ഇറക്കിയത്‌. മാര്‍ച്ച്‌ ഒന്‍പത്‌ തിങ്കളാഴ്‌ച മുതല്‍ നോട്ടുകള്‍ പ്രാബല്യത്തില്‍ വരും. അന്ധര്‍ക്കും കാഴ്‌ചക്കുറവുള്ളവര്‍ക്കും ഈ നോട്ടുകള്‍ ഉപയോഗിയ്‌ക്കാം. സ്‌പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ്‌ നോട്ടുകള്‍ തയ്യാറാക്കിയിരിയ്‌ക്കുന്നത്‌.

Dirham

നൂറ്‌ ദിര്‍ഹത്തിന്റെ നോട്ടുകളില്‍ പ്രത്യേക അകലത്തിലായി രണ്ട്‌ തിരശ്ചീന രേഖകളുണ്ട്‌. ഇവയാണ്‌ നോട്ട്‌ തിരിച്ചറിയുന്നതിനുള്ള പ്രധാന അടയാളം. 50 ദിര്‍ഹത്തിന്റ നോട്ടുകളില്‍ നാല്‌ തിരശ്ചീന രേഖകളാണുള്ളത്‌. മാത്രമല്ല നോട്ടുകളില്‍ മെറ്റാലിക്‌ മഷി ഉപയോഗിച്ച്‌ യുഎഇ മുദ്ര ആലേഖനം ചെയ്‌തിട്ടുണ്ട്‌. നോട്ടുകള്‍ പ്രചാരത്തില്‍ വരുന്നതോടെ ബാങ്കിലെത്തി പണമിടപാടുകള്‍ നടത്താന്‍ അന്ധര്‍ക്ക്‌ ബുദ്ധമുട്ടുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌. പണം പിന്‍വലിയ്‌ക്കുന്നത്‌ മുതല്‍ പണം നിക്ഷേപിയ്‌ക്കുന്നത്‌ വരെ എല്ലാകാര്യങ്ങളും വളരെ ലളിതമായി ചെയ്യാന്‍ കഴിയും.

English summary
UAE to launch dirham notes for the blind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X