യുഎഇയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച ഷെയ്ഖ് മുഹമ്മദ്; സ്ഥാനാരോഹണത്തിന് ഇന്ന് 15 വയസ്
ദുബായ്: യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂമിന്റെ സ്ഥാനാരാഹോണത്തിന് ഇന്ന് 15ാം വയസ്. സഹാദരന് ഷെയ്ഖ് മക്തൂം ബിന്‍ റാഷിദിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 4ന് ആണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂം അധികാരത്തിലേറിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ ഇത് അംഗീകരിക്കുകയും ഷെയ്ഖ് ഖലീഫ ഇത് അംഗീകരിക്കുകയും പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. ഈ സുവര്‍ണ ദിനത്തില്‍ സഹോദരന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂം പറഞ്ഞു.
യുഎഇ ഭരണാധികാരിയായി ചുമതലയേറ്റ് 15 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. രാജ്യത്തിന് വേണ്ടി മികച്ച ആസൂത്രണങ്ങളോടെ പല പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. ലോക സൂചികയില്‍ തന്നെ യുഎഇയെ ഏറ്റവും മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ പ്രേയത്നം ഫലം കണ്ടു. യുഎഇയില്‍ താമസിക്കുന്ന 95 ശതമാനം ആളുകള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഭരണകൂടത്തിന് സാധിച്ചു.
അറബ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് യുഎഇ. രാജ്യത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ യുഎഇ ഏറ്റവും മുന്നിട്ടുനിന്നെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂം അറിയിച്ചു. രാജ്യത്തെ ഭവന നിര്‍മ്മാണത്തിന് 40 ബില്യണ്‍, വിദ്യാഭ്യാസത്തിന് 140 ബില്യണ്‍, സാമൂഹിക വികസനത്തിന് 94 ബില്യണ്‍, ആരോഗ്യ-പ്രതിരോധ നടപടികള്‍ക്ക് 50 ബില്യണ്‍ ദിര്‍ഹം മാറ്റിവച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം
ഏത് പദവിയിലേക്കും ഉമ്മന്‍ ചാണ്ടിക്ക് വരാമെന്ന് ചെന്നിത്തല, എഐസിസി കേരളത്തില്‍ നേരിട്ടിറങ്ങും!!
ബംഗാളില്‍ ഭയമില്ലാതെ റോഡ് ഷോ നടത്തി ബിജെപി, പിന്നാലെ ചെരിപ്പേറ്, വിജയ് വര്‍ഗീയക്ക് നാണക്കേട്!!