കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പ്രവാസികള്‍ അറിയാന്‍; പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി, അവസരം ഉപയോഗപ്പെടുത്താം

Google Oneindia Malayalam News

Recommended Video

cmsvideo
പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി | Oneindia Malayalam

ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഇളവ്. പൊതുമാപ്പ് ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു.

Photo

ഒക്ടോബര്‍ 31 വരെയുള്ള മൂന്ന് മാസമാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു മാസം കൂടി നീട്ടി നവംബര്‍ 30 വരെയാക്കി. ഇപ്പോള്‍ ഒരുമാസം കൂടി നീട്ടി ഡിസംബര്‍ 31 വരെയാക്കിയിരിക്കുകയാണ്.

നിയമവിരുദ്ധമായി യുഎഇയില്‍ തങ്ങുന്നവര്‍ രേഖകള്‍ ശരിയാക്കണം. കേസുകളില്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് അവസരം ഉപയോഗപ്പെടുത്താം. സാമ്പത്തിക കേസുകളില്‍പ്പെട്ടവര്‍ കേസ് ഒത്തുതീര്‍പ്പായി എന്ന രേഖ സമര്‍പ്പിക്കണം. രേഖകള്‍ ശരിപ്പെടുത്തുന്നതിന് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിക്കും.

കടക്കുപുറത്ത്, രാഷ്ട്രീയ ഗുണ്ട, പേര് പട്ടിക്കിടല്‍, വിവാദങ്ങളിലൂടെ.., പിന്നെ പിള്ളയുടെ അടിയും തടയുംകടക്കുപുറത്ത്, രാഷ്ട്രീയ ഗുണ്ട, പേര് പട്ടിക്കിടല്‍, വിവാദങ്ങളിലൂടെ.., പിന്നെ പിള്ളയുടെ അടിയും തടയും

യുഎഇയില്‍ തന്നെ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളര്‍ക്ക് അതിനുള്ള അവസരവും ഒരുക്കും. രേഖകള്‍ ത്വരിതഗതിയില്‍ ശരിപ്പെടുത്താനും സാധിക്കും. പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രക്ഷപ്പെടാനുള്ള സുവര്‍ണാവസരമാണിത്. ഒട്ടേറെ പേര്‍ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ മടിച്ചുനില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കുംസൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

മതിയായ രേഖകള്‍ ഇല്ലാത്തവര്‍ക്ക് താമസ രേഖകള്‍ ശരിയാക്കാം. അല്ലെങ്കില്‍ പിഴയൊടുക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരവുമുണ്ടാകും. കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. പിന്നീട് പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കേണ്ടി വരും.

ആറ് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ 62000 പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍. ഇത്തവണ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താന്‍ എത്തിയവരില്‍ ഇന്ത്യക്കാര്‍ കുറവാണ്.

English summary
UAE visa amnesty extended by one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X