• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇ പ്രവാസികള്‍ അറിയാന്‍; ഇനിയുള്ള ആറ് ദിവസം നിര്‍ണായകം!! ശ്രദ്ധിച്ചില്ലെങ്കില്‍ കുരുക്ക് മുറുകും

cmsvideo
  യുഎഇ പ്രവാസികള്‍ക്ക് ഇനിയുള്ള ആറ് ദിവസം നിര്‍ണായകം

  ദുബായ്: യുഎഇ ഭരണകൂടം നിയമലംഘകര്‍ക്ക് അനുവദിച്ച സമയം തീരുന്നു. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ, തടവ് ശിക്ഷയോ ഇല്ലാതെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഈ മാസം 31ഓടെ അവസാനിക്കുന്നത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കും.

  അവസരം മുതലെടുത്ത് ഒട്ടേറെ പേര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഒളിഞ്ഞുകഴിയുകയാണ്. പൊതുമാപ്പ് ആവശ്യാര്‍ഥം അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പിടികൂടുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്....

  ശിക്ഷയുണ്ടാകില്ല

  ശിക്ഷയുണ്ടാകില്ല

  പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കും. ഇക്കാലയളവില്‍ കീഴടങ്ങുന്നവര്‍ക്ക് ശിക്ഷയുണ്ടാകില്ല. പിഴയീടാക്കുകയുമില്ല. സാമ്പത്തിക ഇടപാടുള്ളവര്‍ അക്കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ നടപടി സ്വീകരിക്കണം. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് അറിയിച്ചു.

  ഉപയോഗപ്പെടുത്തിയിട്ടില്ല

  ഉപയോഗപ്പെടുത്തിയിട്ടില്ല

  ഒട്ടേറെ പേര്‍ ഇപ്പോഴും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയിട്ടില്ല. അനധികൃതമായി രാജ്യത്ത് ആരെയും താമസിപ്പിക്കില്ലെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. അങ്ങനെയുള്ളവര്‍ കീഴടങ്ങണം. മാന്യമായി നാട്ടിലേക്ക് പോകാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയ്യിദ് റക്കാന്‍ പറഞ്ഞു.

  തട്ടിപ്പ് കേസില്‍ പെട്ടവര്‍

  തട്ടിപ്പ് കേസില്‍ പെട്ടവര്‍

  സാമ്പത്തിക തട്ടിപ്പ് കേസില്‍ പെട്ടവര്‍ കേസ് എത്രയും വേഗം തീര്‍പ്പാക്കണം. ഇടപാട് സംഖ്യ കൊടുത്തുതീര്‍ക്കാനുള്ള വഴി കണ്ടെത്തണം. നാട്ടില്‍ നിന്നാണെങ്കിലും പണമെത്തിച്ച് തിരിച്ചടയ്ക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കണം. കാലാവധി കഴിഞ്ഞ് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കും.

  കമ്പനി ഉടമയും കുടുങ്ങും

  കമ്പനി ഉടമയും കുടുങ്ങും

  നിയമലംഘകരെ ജോലിക്ക് വെക്കുന്ന കമ്പനി ഉടമയും കുടുങ്ങും. നിയമലംഘകരുടെ കണക്ക് വച്ച് അരലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഒരുലക്ഷം ദിര്‍ഹമാക്കും. പൊതുമാപ്പ് കാലാവധി നീട്ടുമെന്ന പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

  ആര്‍ക്കാണ് അവസരം

  ആര്‍ക്കാണ് അവസരം

  താമസരേഖകളില്ലാതെ യുഎഇയില്‍ കഴിയുന്നവര്‍ക്കാണ് പൊതുമാപ്പ് ഗുണം ചെയ്യുക. ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള അവസരം ഭരണകൂടം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും. യുഎഇയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തെ കാലാവധിയാണ് ഒക്ടോബര്‍ 31ന് അവസാനിക്കുന്നത്.

  രേഖ ഹാജരാക്കണം

  രേഖ ഹാജരാക്കണം

  വിപുലമായ സൗകര്യങ്ങളാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് അവീറിലെ എമിഗ്രേഷന്‍ ഓഫീസ് പരിസരത്ത് ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളുണ്ട്. സിവില്‍, ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അവര്‍ കേസ് തീര്‍പ്പായി എന്ന കോടതിയിലേയോ പോലീസ് സ്‌റ്റേഷനിലേയോ രേഖ കാണിക്കണം.

  എത്തിയ ശേഷം രേഖ നഷ്ടമായവര്‍

  എത്തിയ ശേഷം രേഖ നഷ്ടമായവര്‍

  നിയമപരമായി യുഎഇയില്‍ പ്രവേശിച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യുഎഇയില്‍ എത്തുകയും പിന്നീട് മതിയായ രേഖകള്‍ കൈവശമില്ലാതായി പോകുകയും ചെയ്തവര്‍ക്കാണ് ആനുകൂല്യം. ശേഖകള്‍ ശരിയാക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് ഒരുക്കിയ കേന്ദ്രത്തെ സമീപിക്കാം. പാസ്‌പോര്‍ട്ട് തൊഴിലുടമയുടേയോ സ്‌പോണ്‍സറുടേയോ കൈവശമായിപ്പോയവര്‍ക്കും കേന്ദ്രത്തിലെത്തി രേഖകള്‍ ശരിയാക്കാം.

  കേസുള്ളവരുടെ കാര്യം

  കേസുള്ളവരുടെ കാര്യം

  കേസില്‍പ്പെട്ടവര്‍ക്ക് കേസ് തീര്‍പ്പായി എന്ന രേഖ കാണിക്കണം. ശേഷം താമസരേഖകളുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമെങ്കില്‍ കേന്ദ്രത്തിലെത്തി ശരിയാക്കാം. നിയമവിരുദ്ധമായി എത്തിയവരെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നായിരിക്കും അത്തരക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

  നിയമവിരുദ്ധമായി എത്തിയവര്‍

  നിയമവിരുദ്ധമായി എത്തിയവര്‍

  നിയമവിരുദ്ധമായി യുഎഇയില്‍ കടന്നവര്‍ ഒരു പക്ഷേ പോലീസ് അന്വേഷണത്തില്‍ തെറ്റുകാരാണെന്ന് തെളിഞ്ഞാല്‍ കുടുങ്ങും. അവരെ പോലീസിന് കൈമാറും. മാപ്പ് ലഭിച്ചേക്കാം. രേഖകള്‍ ശരിയാക്കുന്നത് നിരവധി കേന്ദ്രങ്ങളാണ് എമിഗ്രേഷന്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇവിടെ ധൈര്യപൂര്‍വം എത്താം.

  കേവലം 21 ദിവസം മാത്രം

  കേവലം 21 ദിവസം മാത്രം

  സ്‌പോണ്‍സറുടെ കൈവശമാണ് പാസ്‌പോര്‍ട്ട് എങ്കില്‍ അത് വാങ്ങിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യമുണ്ട്. ഓരോ രാജ്യങ്ങള്‍ക്ക് പ്രത്യേകം കൗണ്ടറാണ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സേവനം ലഭിക്കുക. രേഖകള്‍ ശരിയായാല്‍ 21 ദിവസത്തിനകം യുഎഇ വിടാനുള്ള പാസ് നല്‍കും.

  മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുതിയ സഖ്യത്തിന്; ബിഎസ്പിയെ തള്ളി!! ഒരേസമയം രണ്ടുവിഭാഗവും കൂടെ

  English summary
  UAE visa amnest to end by October 31
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X