Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത രണ്ട് ദിവസം യുഎഇയില്‍ ശക്തമായ കാറ്റും മഴയും, കടല്‍ത്തീരങ്ങളില്‍ പോകരുതെന്ന്

ദുബായ്: അടുത്ത രണ്ട് ദിവസത്തേയ്ക്ക് യുഎഇയില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴയായിരുന്നു . പല ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട് .

കുവൈത്തിലും ഖത്തറിലും ഇടിയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് . ദുബായ് ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) നിരീക്ഷകര്‍ അറിയിച്ചു . ദുബായില്‍ രാവിലെ മുതല്‍ തന്നെ ശക്തമായ കാറ്റ് വീശിത്തുടങ്ങി .

Fujairah

ബുധനാഴ്ചയോടെ മഴമേഘങ്ങള്‍ ഉരുണ്ട് കൂടുമെന്നും വ്യാഴാഴ്ചയോടെ രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ മഴ വ്യാപകമാകുമെന്നാണ് മുന്നറിയിപ്പ് . കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിയ്ക്കുന്നവരോട് വെള്ളിയാഴ്ച കഴിയുന്നത് വരെ കാത്തിരിയ്ക്കാനും നിര്‍ദ്ദേശമുണ്ട് . ഫുജൈറ ഉള്‍പ്പടെയുള്ള വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴയില്‍ ഒട്ടേറ നാശനഷ്ടം ഉണ്ടായിട്ടുണ്ട് . അടുത്ത രണ്ട് ദിവസങ്ങള്‍ മഴ ശക്തമായി തുടരുന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+