Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..ഉച്ചയ്ക്ക് ശേഷം മഴ മുന്നറിയിപ്പും

ദുബായ്: അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അൽ റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. 4 മണിവരെ പൊടിക്കാറ്റിനുള്ള സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.

മണിക്കൂറിൽ 20 മുതൽ 35 കിമി വേഗതിയിൽ കാറ്റ് വീശാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങിൽ യാത്ര ചെയ്യുമ്പോഴും റോഡുകളിലൂടെ നടക്കുമ്പോഴും ജാഗ്രത വേണമെന്ന് അബുദാബി പോലീസും മുന്നറിയിപ്പ് നൽകി. കെട്ടിടങ്ങളിൽ മണ്ണും പൊടിയും കടക്കുന്നത് തടയൻ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അൽ ദഫ്റ മേഖലയിലെ മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചിട്ടുണ്ട്.

UAE Weather Update

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സുരക്ഷാ നടപടികൾ പാലിക്കണം. പൊടിക്കാറ്റുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു. കെട്ടിടങ്ങളും മറ്റും പൊളിക്കുന്നത് പോലുള്ള പ്രവൃത്തികളും അതിനുള്ള മെഷീനുകളുടെ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണം. ക്രെയിനുകൾ ഉപയോഗിച്ച് സാധനങ്ങൾ ഉയർത്തരുത്. ഇവ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തിന് ചുറ്റും താത്കാലിക വേലികൾ, തടസ അടയാളങ്ങൾ‌ എന്നിവ സ്ഥാപിക്കണം.

ഉയരത്തിലും തുറന്ന സ്ഥലങ്ങളിലും ഉള്ള തകർന്ന് വീഴാൻ സാധ്യതയുള്ള സാധനങ്ങൾ മാറ്റണം. ആവശ്യമായ നടപടികളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കമ്പനികൾ ജീവനക്കാരെ അറിയിക്കണം. സ്‌കാര്‍ഫോള്‍ഡിംഗുകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. തുറന്ന സ്ഥലങ്ങളിലും ഉയരങ്ങളിലും ഉള്ള ജോലികൾ നിർത്തിവെയ്ക്കണം. ഹെവി ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവർത്തനം നിർത്തിവെയ്ക്കണം. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും വകുപ്പ് നിർദ്ദേശിച്ചു.

അബുദാബിയിലും ദുബായിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അതേസമയം യുഎഇയുടെ ചില ഭാഗങ്ങളിൽ ഉച്ചതിരിഞ്ഞ് മഴ മുന്നറിയിപ്പും ഉണ്ട്. മഴ മാറി മെയ് 12 ഓടെയാണ് യുഎഇയിൽ വേനൽക്കാലം ആരംഭിച്ചത്. കടുത്ത ചൂടാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+