യുഎഇ യില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം!!!
ദുബായ്: ഗള്‍ഫിലുടനീളം വരുന്ന രണ്ട് ദിവസം കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. യുഎഇ യുടെ വിവിധ ഭാഗങ്ങളിലും ഒമാന്‍, ഖത്തര്‍, സൗദി എന്നിവടങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരമാലകള്‍ 10 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മഴ ഇല്ലാത്ത ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അത്തരം മേഖലകളില്‍ പൊടിക്കാറ്റ് അനുഭവപ്പെടും.

ദൂരകാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ദിക്കണമെന്നും ക്യത്യമായ അകലം പാലിച്ച് വാഹനം വേഗത കുറച്ച് ഓടിക്കണമെന്നും അധിക്രതര്‍ അറിയിച്ചു. രാജ്യത്തിന്റെ ചില മേഖലകളില്‍ തണുപ്പ് കാലാവസ്ഥയായിരിക്കും ഇവിടങ്ങളില്‍ ഏഴു ഡിഗ്രിയായിരിക്കും താപനില രേഖപ്പെടുത്തുക.












Click it and Unblock the Notifications