കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡൊന്നും പ്രശ്‌നമല്ല, പുതുവര്‍ഷത്തില്‍ ആഘോഷത്തിനൊരുങ്ങി യുഎഇ, നഗരങ്ങളില്‍ പരിപാടികള്‍

Google Oneindia Malayalam News

ദുബായ്: കൊവിഡ് കാലത്തെ അതിജീവിച്ചുവെന്ന രീതിയിലാണ് ഇപ്പോള്‍ യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍. അവര്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ അടക്കമുള്ള ആഘോഷ പരിപാടികളോടെയാണ് 2021നെ വരവേല്‍ക്കാന്‍ യുഎഇ നിവാസികള്‍ ഒരുങ്ങുന്നത്. അബുദാബിയില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് തകര്‍ക്കുന്ന പുതിയ രണ്ട് കരിമരുന്ന് പ്രയോഗങ്ങള്‍ 31ന് രാത്രിയുണ്ടാവും. 35 മിനുട്ടോളം നീണ്ട് നില്‍ക്കും. യാസ് ദ്വീപിലും ആഘോഷങ്ങള്‍ ഉണ്ട്.

1

ദുബായില്‍ വിവിധ ഇടങ്ങളില്‍ ഏറ്റവും കുറഞ്ഞത് ആറ് കരിമരുന്ന് പ്രയോഗങ്ങളെങ്കിലുമുണ്ടാവും. ഡൗണ്‍ടൗണ്‍ ദുബായ്, ഗ്ലോബല്‍ വില്ലേജ്, അറ്റ്‌ലാന്റിസ് ദ് പാം, ബുര്‍ അല്‍ അറബ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ് ദുബായ് എന്നിവിടങ്ങളുടെ ആകാശത്താണ് വര്‍ണപ്പൂക്കള്‍ വിരിയുക. ദുബായ് ബ്ലൂ വാട്ടേഴ്‌സ് ദ്വീപിലും കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. ഡിസംബര്‍ 31ന് അര്‍ധരാത്രിയിലും ജനുവരി ഒന്നിന് രാത്രി എട്ടിനുമാണ് ഇത് നടക്കുക.

അതേസമയം കൂടുതല്‍ നഗരങ്ങളില്‍ ആഘോഷങ്ങളുടെ നിര തന്നെയുണ്ട്. റാസല്‍ഖൈമയില്‍ പത്ത് മിനുട്ട് നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗം പുതുവത്സര തലേന്ന് നാല് കിലോ മീറ്റര്‍ ചുറ്റളവില്‍ ഉണ്ടാവും. അല്‍ മര്‍ജാന്‍ ദ്വീപിലെ കടലിന് മുകളിലാണ് കരുമരുന്ന് പ്രയോഗം നടക്കുക. അല്‍ ഹംറ വില്ലേജില്‍ നിന്ന് ഈ ദൃശ്യവിസ്മയം എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.

അജ്മാനില്‍ രണ്ട് കേന്ദ്രങ്ങളിലാണ് കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അഞ്ച് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ ദൃശ്യവിസ്മയം ഈ മാസം 31ന് അര്‍ധ രാത്രിയാണ് ഇത് നടക്കുക. അജ്മാന്‍ കോര്‍ണിഷില്‍ അജ്മാന്‍സറായിക്ക് മുന്‍വശത്തും അല്‍ സൊറാഹിലെ ഒബ്‌റോയി ബീച്ച് റിസോര്‍ട്ടിലും അടക്കം പ്രവേശനം സൗജന്യമാണ്. അതേസമയം കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് പാലിക്കാത്ത കനത്ത പിഴ തന്നെ ഈടാക്കും. 30ല്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

English summary
uae will celebrate new year in top cities grand function expected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X