കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന്‌ ഉപയോഗിച്ച ശേഷം വാഹനമോടിച്ച അറബ്‌ സ്‌ത്രീയ്‌ക്ക്‌ തടവ്‌

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്‌: മദ്യപിച്ച്‌ സ്‌ത്രീകള്‍ വാഹനമോടിയ്‌ക്കുന്നതും അപകടം ഉണ്ടാക്കുന്നതും പാശ്ചാത്യ രാജ്യങ്ങളില്‍ പലപ്പോഴും കാണനാറുണ്ട്‌. ഇപ്പോഴിത ഗള്‍ഫ്‌ രാജ്യങ്ങളിലും ഇത്‌ പതിവാകുന്നു. ഒമാനില്‍ മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ ശേഷം വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയ യുഎഇ യുവതിയ്‌ക്ക്‌ നാല്‌ വര്‍ഷത്തെ തടവ്‌.

ഒമാനിലെ ഘോര്‍ഫക്കാനിലെ കോടതിയാണ്‌ യുവതിയ്‌്‌ക്ക്‌ നാല്‌ വര്‍ഷത്തെ തടവ്‌ ശിക്ഷയ്‌‌ക്ക്‌ വിധിച്ചത്‌. തടവ്‌ ശിക്ഷയ്‌ക്ക്‌ പുറമെ ഇരുപതിനായിരം ദിര്‍ഹം യുവതിയില്‍ നിന്നും പിഴയായി ഈടാക്കാനും കോടതി ഉത്തരവിട്ടു. ഹാഷിഷ്‌ ഉപയോഗിച്ച ശേഷമാണ്‌ സ്‌ത്രീ വാഹാനമോടിച്ചത്‌.

women-jail

2014 ഡിസംബറിലാണ്‌ യുവതിയുടെ അലക്ഷ്യമായ ഡ്രൈവിംഗ്‌ മൂലം കാര്‍ അപകടം ഉണ്ടായത്‌. തുടര്‍ന്ന്‌ വാഹനം പരിശോധിച്ചപ്പോഴാണ്‌ മയക്കുമരുന്നുകള്‍ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്‌. കണ്ടെത്തിയ മരുന്നുകള്‍ താന്‍ ചികിത്സയ്‌്‌ക്‌ വേണ്ടി ഉപയോഗിയ്‌ക്കുന്നതാണെന്നാണ്‌ യുവതി പൊലീസിനോട്‌ പറഞ്ഞത്‌.

വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയപ്പോള്‍ യുവതി ഹാഷിഷ്‌ ഉപയോഗിയ്‌ക്കുന്നതായി കണ്ടെത്തി. താന്‍ മാനസികരോഗത്തിന്‌ ചികിത്സയിലാണെന്നാണ്‌ യുവതി പൊലീസിനോട്‌ പറഞ്ഞത്‌. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മയക്കുമരുന്ന്‌ കടത്തും ഉപയോഗവും കടുത്ത ശിക്ഷ ലഭിയ്‌ക്കുന്ന കുറ്റങ്ങളാണ്‌.

English summary
A court in Khorfakkan sentenced an Emirati woman to four years in prison and fined her Dh20,000 after she was caught driving under the influence of drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X