യുഎഇ തൊഴില്‍ വിസ ഇനി മാതൃരാജ്യത്തും ലഭിക്കും
അബുദാബി: യുഎഇയില്‍ ജോലിനോക്കുന്നവര്‍ക്ക് ഇനി മാതൃരാജ്യത്തുനിന്നും യുഎഇ വിസ ലഭിക്കും. വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണം, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ സാധിക്കും. വിദേശകാര്യ മന്ത്രാലയത്തിലൂടെയും അന്താരാഷ്ട്ര സഹകരണ കേന്ദ്രങ്ങളിലൂടെയുമാണ് തൊഴില്‍ വിസകള്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ വകുപ്പ് മന്ത്രി സാഖ് ര്‍ ഗോബാഷ് സയീദ് ഗോബാഷിന്റെ അധ്യക്ഷതയില്‍ അബുദാബിയില്‍ വച്ച് നടന്ന യോഗത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാതൃരാജ്യത്തുവച്ച് തന്നെ തൊഴില്‍ വിസ സ്വീകരിക്കാനുള്ള ഈ സംവിധാനം അവതരിപ്പിച്ചത്. ഇരു വകുപ്പുകളും തമ്മില്‍ ഇത്തരത്തിലുള്ള പരസ്പരസഹായത്തോടെയും പങ്കാളിത്തത്തോടെയുമുള്ള പ്രവര്‍ത്തനം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ തൊഴിലുടമകളും തൊഴിലാളികളുമായുള്ള പ്രവര്‍ത്തനങ്ങള്‍ സുതാര്യവുമാക്കിത്തീര്‍ക്കുന്നു. ഇതോടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരുടെ ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് വിദേശകാര്യമന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നേരിട്ടായിരിക്കും നടത്തുക. സേവന കേന്ദ്രങ്ങളുമായുള്ള കരാര്‍ നടപടികള്‍ പൂര്‍്ത്തിയാക്കുന്നതോടെ ഈ വര്‍ഷം തന്നെ ഈ സേവനം ആരംഭിക്കും.

ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതുപ്രകാരം മൂന്നുഘട്ടങ്ങളിലായി വിസ വിതരണം നടത്തുന്ന സെന്ററുകള്‍ ആരംഭിക്കുമെന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് സയീദ് അല്‍ ദാഹിരി പറഞ്ഞു. ആദ്യഘട്ടത്തില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ, ഇന്തോനേഷ്യ എന്നീ രാജങ്ങളില്‍ നാല് സെന്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി. രണ്ടാംഘട്ടത്തില്‍ യുഎഇയിലെക്ക് പ്രവേശിക്കുന്നതിനാവശ്യമായ മെഡിക്കല്‍ പരിശോധനകള്‍, ഫിംഗര്‍പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.
ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുക വഴി പകര്‍ച്ചാ വ്യാധികളുള്ളവര്‍ യുഎഇയിലേക്ക് പ്രവേശിക്കുന്നത് തടയാനും സ്വത്വമോഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തടയാനും, ഡീപ്പോര്‍ട്ടേഷന്‍ നടപടികളിലേക്ക് നയിക്കുന്നതും ആരോഗ്യ പരിശോധനയ്ക്ക് വേണ്ടിയുള്ള ചെലവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈ സംവിധാനം നടപ്പില്‍ വരുന്നതോടുകൂടി ആരോഗ്യപരിശോധനകളെല്ലാം ഇത്തരം കേന്ദ്രങ്ങള്‍ വഴിയാവും. നാടുകടത്തപ്പെട്ട വിദേശികള്‍ വീണ്ടുമെത്തുന്നത് തടയാന്‍ ഉന്നത നിലവാരത്തിലുള്ള ഫേഷ്യല്‍ ഇമേജ്, ഐ- സ്‌കാന്‍ സംവിധാനങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തും.












Click it and Unblock the Notifications