കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളെ കണ്ടിട്ട് അസൂയ തോന്നുന്നു'; ഈ നഗരത്തിലുള്ളവര്‍ക്ക് കഞ്ചാവ് ഊബര്‍ ഈറ്റ്‌സ് വീട്ടിലെത്തിക്കും

Google Oneindia Malayalam News

ടൊറന്റോ: കഞ്ചാവ് ഇന്ത്യയില്‍ നിയമവിധേയമല്ലെങ്കിലും ലോകത്തിലെ പല രാജ്യങ്ങളിലും കഞ്ചാവ് ഒരു അളവ് വരെ ഉപയോഗിക്കാം. പല മരുന്നുകള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുമെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തില്‍ വരുത്തുന്ന ഫലങ്ങളാണ് ഇതിനെ ഒരു ലഹരി പദാര്‍ഥമായി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാന്‍ കാനഡ അനുവദിച്ചിരുന്നു. എല്ലാ പ്രദേശങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പനയ്ക്കുള്ള നിയമം കാനഡയില്‍ നിലവിലുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ കഞ്ചാവ് ഉപയോഗിക്കുന്ന കാനഡക്കാര്‍ക്ക് സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് കഞ്ചാവ് ഇനി വീട്ടുപടിക്കലെത്തും. ഊബര്‍ ഈറ്റ്‌സാണ് കാനഡയിലെ ടൊറന്റോയില്‍ കഞ്ചാവ് ഹോം ഡെലവറിയായി എത്തിക്കാന്‍ ഒരുങ്ങുന്നത്.

2

കാനഡയിലെ അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കാന്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്ക് നിയമപരമായ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ഇനി ഊബര്‍ ഈറ്റ്‌സിലൂടെ വാങ്ങാം. പുതിയ പ്രഖ്യാപനം പുറത്തുവന്നതോടെ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ സന്തോഷത്തിലാണ്. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രസകരമായ കമന്റുകളാല്‍ നിറഞ്ഞു. കാനഡയിലെ അധികാരികളുടെ ഏറ്റവും പുതിയ നീക്കത്തെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി.

3

തിങ്കളാഴ്ച മുതലാണ് ടൊറന്റോ നിവാസികള്‍ക്ക് ഊബര്‍ ഈറ്റ്‌സ് കഞ്ചാവ് വിതരണം ചെയ്യുന്നത്. കഞ്ചാവ് വിതരണക്കാരായ ലീഫ്‌ലിയുമായി ചേര്‍ന്നാണ് ഊബര്‍ ഈറ്റ്‌സ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മൂന്നാം കക്ഷി ഡെലിവറി പ്ലാറ്റ്ഫോമിലൂടെ മരിജുവാന ഡെലിവറി ലഭ്യമാകുന്നതെന്ന് ലീഫ്‌ലി പറഞ്ഞു.

4

നിങ്ങള്‍ക്ക് 19 വയസ്സിന് മുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് ഈ രീതിയില്‍ കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും, കൂടാതെ ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യുന്നവര്‍ കനേഡിയന്‍ നിയമത്തിന് അനുസൃതമായി ഉപഭോക്താവിന്റെ പ്രായം പരിശോധിക്കുമെന്നും ലീഫ്‌ലി അറിയിച്ചു. അതസേമയം, പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

5

ടൊറന്റോ നഗരത്തിലുള്ളവരെ കണ്ടിട്ട് അസൂയ തോന്നുന്നു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഈ സംവിധാനം എല്ലായിടത്തും വേണമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അതേസമയം, കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കി 2018ല്‍ ആണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

6

സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനബിസ് ആക്റ്റ് പാസാക്കിയത്. കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിയമം. കാനേഡിയന്‍ ജനതയ്ക്ക് ലഹരി ഉപയോഗത്തിനായി കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും. നിയമാനുസൃതമായി കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ ജി-7 രാജ്യമാണ് കാനഡ. ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ 2001 ല്‍ തന്നെ കാനഡ അനുവാദം നല്‍കിയിരുന്നു.

 ഒരു കിലോ ഭാരം കുറച്ചാല്‍ 1000 കോടിയുടെ വികസനം, നിതിന്‍ ഗഡ്കരി വാക്കുപാലിച്ചെന്ന് ബിജെപി എംപി ഒരു കിലോ ഭാരം കുറച്ചാല്‍ 1000 കോടിയുടെ വികസനം, നിതിന്‍ ഗഡ്കരി വാക്കുപാലിച്ചെന്ന് ബിജെപി എംപി

English summary
Uber Eats will deliver cannabis in Toronto Canada, Social Media Says lucky citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X