കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് മാപ്പില്‍ ഗൂഗിളിന്റെ കുത്തക നഷ്ടമാവുന്നു; ഇനി യുബറിന്റെ സ്വന്തം മാപ്പ് !!

  • By Pratheeksha
Google Oneindia Malayalam News

ഇനി റോഡ് മാപ്പ് നോക്കാന്‍ ഗൂഗിളിനെ മാത്രമായി ആശ്രയിക്കണ്ട. ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ആയ യുബറിന്റെ സ്വന്തം റൂട്ട് മാപ്പു നോക്കാം. ആഗോളതലത്തില്‍ റോഡ് മാപ്പ് നിര്‍മ്മിക്കുന്നതിനായി 50 കോടി ഡോളറാണ് (3250 കോടി രൂപ) കമ്പനി നിക്ഷേപിക്കുന്നത്. ഇതോടെ റോഡ് മാപ്പിങ് രംഗത്ത് ഗൂഗിളിനുള്ള കുത്തക നഷ്ടമാവും.

മെക്‌സിക്കോയില്‍ ഇതിനകം യുബര്‍ മാപ്പിങ് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. മറ്റു രാജ്യങ്ങളിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. ഗൂഗിള്‍ മാപ്പിന്റെ പരിമിതികളാണ് സ്വന്തമായി മാപ്പിങ് സംവിധാനം തുടങ്ങാന്‍ യുബര്‍ തീരുമാനിച്ചതിനു പിന്നില്‍. ട്രാഫിക് രീതികള്‍, പിക്കപ്പ് സ്ഥലങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയുളള മാപ്പ് രൂപപ്പെടുത്താനാണ് ഉബറിന്റെ തീരുമാനം.

ഇസ്ലാം എന്നാല്‍ ഭീകരതയല്ലെന്നും എല്ലാ മതത്തിലും മൗലികവാദികളുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ !!ഇസ്ലാം എന്നാല്‍ ഭീകരതയല്ലെന്നും എല്ലാ മതത്തിലും മൗലികവാദികളുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ !!

uber-01-147

ഇത്രയും വിശദാംശങ്ങളുള്ള മാപ്പ് രൂപപ്പെടുത്തിയെടുക്കാനാണ് കമ്പനി വലിയ തുക മുടക്കുന്നതെന്ന് ഗൂഗിള്‍ എര്‍ത്ത് വികസിപ്പിച്ചവരില്‍ പ്രധാനിയായ മക് ക്ലെന്‍ഡോന്‍ പറഞ്ഞു. കൂടാതെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില കമ്പനികളുമായും യുബര്‍ ധാരണയിലെത്തിയിട്ടുണ്ട്.

English summary
Uber relies heavily on Google’s extensive maps, but it appears that the ride share company is getting ready to stand on their own. According to The Financial Times, it is planning to invest half a billion dollars into creating its own worldwide maps, a crucial step towards using autonomous cars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X