കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രോമിന് വെല്ലുവിളി ഉയര്‍ത്തി യുസി ബ്രൗസര്‍ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ബ്രൗസിങ് കമ്പനി

  • By Athul
Google Oneindia Malayalam News

ദില്ലി: 2004ല്‍ ആരംഭിച്ച മൊബൈല്‍ ബൗസിങ് കമ്പനിയായ യുസി ബ്രൗസര്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ബൗസിങ് കമ്പനിയായി വളര്‍ന്നിരിക്കുന്നതായി ഇന്‍റര്‍നെറ്റിലെ സ്വതന്ത്ര ട്രാഫിക് അനലറ്റിക് കമ്പനിയായ സ്റ്റേറ്റ് കൗണ്ടര്‍. ആഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, ജാവ, ബ്ലാക്ക് ബെറി തുടങ്ങി ലോകത്തുള്ള ഏത് മൊബൈല്‍ സോഫ്റ്റ്‌വെയറിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് മറ്റ് ബ്രൗസിങ് കമ്പനികളില്‍ നിന്ന് യുസി ബ്രൗസറെ
വ്യത്യസ്തമാക്കുന്നത്. പതിനൊന്ന് ഭാഷകളില്‍ ലഭ്യമാകുന്ന യുസി ബ്രൗസറിന് 150തോളം രാജ്യങ്ങളില്‍ നിന്ന് ആവശ്യക്കാരുണ്ട്.

വര്‍ഷങ്ങളായി രണ്ടാംസ്ഥാനത്ത് തുടര്‍ന്ന സഫാരിയെ ബഹുദൂരം പിന്നിലാക്കിയാണ് യുസി ബ്രൗസറിന്റെ കുതിപ്പ്. ഇന്നവര്‍ക്കുമുന്നില്‍ ബ്രൗസിങ് രംഗത്തെ അതികായനായ ക്രോം മാത്രമേ ഉള്ളൂ.

uc browser

ഇന്ത്യയില്‍ 54.42% മാര്‍ക്കറ്റ് ഷെയറോടെ യുസി ബ്രൗസര്‍ തന്നെയാണ് മുന്നില്‍. ഇന്തോനേഷ്യയില്‍ യുസി ബ്രൗസറിന് 49.05 % ഷെയര്‍ ഉണ്ട്. അതെല്ലാമാണ് യുസി ബ്രൗസറിനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കമ്പനിയായി ഉയര്‍ത്തിയത്. പേജ് ലോഡ് ചെയ്യുന്നതിലെ വേഗതയും കുറഞ്ഞ ഡേറ്റാ ഉപയോഗവുമാണ് മറ്റ് ബ്രൗസിങ് സോഫ്റ്റുവയറുകളില്‍ നിന്ന് യുസി ബ്രൗസറിനെ വ്യത്യസ്തമാക്കുന്നത്.

ലോകത്ത് ആദ്യമായി ക്ലൗഡ് കംപ്യൂട്ടിങ്, ബ്രൗസിങില്‍ ഉള്‍പ്പെടുത്തിയത് യുസി ബ്രൗസറാണെന്ന സവിശേഷതയും ഉണ്ട്. ഫെയിസ്ബുക്ക്, ട്വിറ്റര്‍, യൂറ്റൂബ് തുടങ്ങിയവ സന്ദര്‍ശിക്കാനായി 100 മില്ലിയന്‍ ആളുകളാണ് ഓരോദിവസവും യുസി ബ്രൗസര്‍ ഉപയോഗിക്കുന്നത്.

uc browser

34 ശതമാനം ഷെയറോടെ ക്രോം തന്നെയാണ് ലോകത്ത് ബ്രൗസിങ് രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ 17.42 ശതമാനത്തോടെ യുസി ബ്രൗസര്‍ ക്രോമിന് ശക്തമായ മുന്നറിപ്പ് നല്‍കിക്കഴിഞ്ഞു.

English summary
UC Browser, the flagship mobile browser of UCWeb, an Alibaba Group company, has touched a new milestone, becoming the world's second most popular mobile browser with 17.42% monthly page view market share, according to StatCounter - an independent web traffic analytics service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X