കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്‌സസിലെ ആകാശത്ത് അപൂര്‍വ ദൃശ്യം; പറക്കുംതളികയോ മേഘങ്ങളോ? ഞെട്ടി നാട്ടുകാര്‍

യുഎസ്സിലെ ആകാശത്ത് കണ്ട പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് പറക്കുംതളികയാണോ മേഘങ്ങളാണോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

Google Oneindia Malayalam News
ufo

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തുടര്‍ച്ചയായി പറക്കുംതളികകളെ കാണുന്നത് ആശങ്കയായി മാറുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കിടെ നിരവധി തവണയാണ് അജ്ഞാത വാഹനങ്ങള്‍ അമേരിക്കന്‍ ആകാശങ്ങളില്‍ പലയിടത്തായി കാണുന്നത്. ഇതിനൊപ്പം അമേരിക്കന്‍ സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ കണ്ട അജ്ഞാത രൂപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവിട്ടതോടെ ജനങ്ങളെല്ലാം ആശങ്കയിലാണ്.

പല രൂപങ്ങളും എന്താണെന്ന് വിശദീകരിക്കാന്‍ പോലും സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇക്കൂട്ടത്തിലേക്ക് പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്. ടെക്‌സസിലെ ആകാശത്ത് കണ്ട അപൂര്‍വ ദൃശ്യം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

യുഎസ്സില്‍ അജ്ഞാത രൂപം

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

യുഎസ്സില്‍ ഇത്തവണ കണ്ടതും കുറച്ച് ഭയപ്പെടുത്തുന്ന രൂപമാണ്. സിനിമയിലൊക്കെ കാണുന്നതിന് സമാനമായിരുന്നു കാര്യങ്ങള്‍. സെന്‍ട്രല്‍ ടെക്‌സസിലായിരുന്നു ഈ കാഴ്ച്ച. അജ്ഞാത കാഴ്ച്ചകള്‍ കണ്ട് നാട്ടുകാരും അമ്പരന്ന് നില്‍ക്കുകയാണ്. ഇതിന് മുമ്പെ് ഇതുപോലൊരു സംഗതി ആകാശത്ത് കണ്ടിട്ടേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീര്‍ത്തും അപൂര്‍വമായ രീതിയില്‍ ഒരു നക്ഷത്ര പോലെയാണ് ഇവയെ കണ്ടെത്തിയത്.

മേഘങ്ങളുടെ രൂപം

മേഘങ്ങളുടെ രൂപം

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ടെക്‌സാസിലെ ഫീലിസ് മില്ലര്‍ എന്നയാളാണ് ഈ അപൂര്‍വ ദൃശ്യം ആകാശത്ത് കണ്ടത്. വ്യാഴാഴ്ച്ചയായിരുന്നു ഇവയെ കണ്ടത്. ഹോളിവുഡ് സിനിമകളില്‍ കാണുന്നത് പോലെ വലിയ വൃത്താകൃതിയില്‍ ആകാശത്ത് നിന്ന് ഇവയെ കണ്ടെത്തുകയായിരുന്നു. അതേസമയം ഇവ മേഘങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഫാള്‍സ്ട്രീക്ക് ഹോള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. അതല്ലെങ്കില്‍ ഹോള്‍ പഞ്ച് ഗ്രൗണ്ട് എന്നും വിശേഷിപ്പിക്കുന്നു. ഇതൊരു വലിയ വൃത്താകൃതിയിലുള്ള ഗ്യാപ്പാണ്. അത് ആള്‍ട്ടോകുമുലസ് നക്ഷത്രത്തിനിലാണ് കാണാന്‍ സാധിക്കുക.

രൂപം കൊള്ളുന്നത് ഇങ്ങനെ

രൂപം കൊള്ളുന്നത് ഇങ്ങനെ

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

ചെറിയ വെള്ളത്തുള്ളികള്‍ കൊണ്ടാണ് ഇവ രൂപപ്പെടുന്നത്. എന്നാല്‍ ഇവയ്ക്ക് തണുപ്പ് വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല ഇവ തണുത്തുറഞ്ഞ് പോയിട്ടുണ്ടാവില്ല. അതിന് മുമ്പുള്ള രൂപമാണിത്. ഇവയ്ക്ക് ഏതെങ്കിലും രൂപത്തില്‍ തട്ടി നിന്നാല്‍ മാത്രമേ തണുത്തുറയാന്‍ സാധിക്കും. അതിന് പൊടിപടലങ്ങളോ, മലിനീകരണ കണങ്ങളോ, ബാക്ടീരിയയോ ആവശ്യമാണ്. ഈ മേഘപാളികള്‍ക്ക് ഇടയിലൂടെ വിമാനം കടന്നുപോകുമ്പോള്‍ അതിന്റെ ചിറകുകള്‍ മറ്റ് ഭാഗങ്ങളും വികസിക്കും. അത് അഡിയാബാട്ടിക് കൂളിംഗ് കാരണമാണ്. ഈ കണങ്ങള്‍ ഐസ് ക്രിസ്റ്റലായും മാറും. ഇവ വൈകാതെ കനമേറിയതായി മാറും. അത് മേഘങ്ങള്‍ക്കിടയില്‍ വിസ്താരമുള്ള ദ്വാരമായി മാറും. അങ്ങനെയാണ് ആകാശത്ത് പറക്കുംതളിക രൂപത്തില്‍ മേഘത്തെ കാണുന്നത്.

English summary
ufo like strange clouds spotted over texas sky, people calls it is a strange object
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X