കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പറക്കുംതളിക; സൂര്യാസ്തമന സമയത്ത് ആകാശത്ത്, ഞെട്ടി നാട്ടുകാര്‍

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: അജ്ഞാത വസ്തുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ ആകാശം. എന്നാല്‍ ഇവയൊക്കെ എന്താണ്. അതിന് മാത്രം വിശദീകരണം ലഭിക്കുന്നില്ല. മറ്റൊന്നുമല്ല ഇവയെല്ലാം നമ്മുടെ ഗ്രഹത്തിന് പുറത്തുനിന്ന് വരുന്നവയാണെന്ന് ഉറപ്പാണ്. പറക്കുംതളികകള്‍ ആണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ബഹിരാകാശ ഏജന്‍സികളൊന്നും അക്കാര്യം ഉറപ്പിക്കുന്നില്ല.

പക്ഷേ ഇപ്പോഴിതാ മെക്‌സിക്കോയില്‍ കണ്ട അത്യപൂര്‍വ കാഴ്ച്ച പറക്കുംതളികാ വിദഗ്ധരുടെ അടക്കം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളില്‍ നിന്ന് ഒറ്റനോട്ടത്തില്‍ ഇവ പറക്കുംതളികയാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

മെക്‌സിക്കന്‍-അമേരിക്കന്‍ അതിര്‍ത്തിയിലാണ് പറക്കുംതളികയെ കണ്ടിരിക്കുന്നത്

image credit: aimemaussan1

മെക്‌സിക്കന്‍-അമേരിക്കന്‍ അതിര്‍ത്തിയിലാണ് ഈ പറക്കുംതളികയെ കണ്ടിരിക്കുന്നത്. എഫ്‌സി വാരസ് സ്റ്റേഡിയത്തിന് മുകളായിട്ടാണ് ഇതിനെ കാണാനാവുന്നത്. സൂര്യാസ്തമയ സമത്തിന്റെ സമത്ത് ഇത് ആകാശത്തിലൂടെ കടന്നപോകുന്നതാണ് കാണാന്‍ കഴിയുക. മെക്‌സിക്കോയിലെ പ്രമുഖ പറക്കുംതളിക വിദഗ്ധന്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പഠിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത് ഭൂമിക്ക് പുറത്ത് നിന്നുള്ള അന്യഗ്രഹത്തില്‍ നിന്ന് വന്ന ബഹിരാകാശ വാഹനമാണെന്ന് യുഎഫ്എ വിദഗ്ധന്‍ പറഞ്ഞു.

സൂര്യാസ്തമന സമയത്തെടുത്ത ചിത്രം

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

സൂര്യാസ്തമന സമയത്ത് ഒരു ആരാധനകനാണ് ഈ ചിത്രം എടുത്തത്. ഈ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ചിത്രം പരിശോധിച്ചതെന്ന് യുഎഫ്ഒ വിദഗ്ധന്‍ പയുന്നു. ഇതില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു പ്രതിഭാസത്തെ കണ്ടെത്താനായെന്നും ഇയാള്‍ പറയുന്നു. ഇത് ഭൂമിയില്‍ നിലവിലുള്ള കാര്യങ്ങളുമായി ബന്ധിപ്പിക്കാനാവാത്തതാണ്. മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളതാണെന്നും ഇയാള്‍ പറഞ്ഞു. യുഎപി എന്നാണ് യുഎസ് സൈന്യം അതിനെ വിശേഷിപ്പിക്കുന്നത്.

യുഎഫ്ഒ വിദഗ്ധനാണ് ഈ കണ്ടെത്തല്‍ നടത്തിയത്

യുഎഫ്ഒ വിദഗ്ധനായ ജെയ്മി മൗസ്സനാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യനല്ലാത്ത മറ്റൊരു ജീവിയുടേതാണ് ഈ ബഹിരാകാശ വാഹനമെന്ന് ഇയാള്‍ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ നിന്ന് വെറും രണ്ട് മൈലുകള്‍ അകെലയാണ് ഈ പറക്കുംതളിക കണ്ടിരിക്കുന്നത്. സൂര്യന്റെ ഇടത് വശത്തായി ഒരു ഡാര്‍ക് സ്‌പോട്ട് പോലെയാണ് ഈ പറക്കുംതളിക നില്‍ക്കുന്നത്. ഈ പറക്കുംതളികയ്ക്ക് ചുറ്റും ഒരു പ്രതിരോധ കവചമുണ്ടെന്നും മൗസ്സന്‍ പറയുന്നു. ഇതാണ് ഈ കാഴ്ച്ചയില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം.

ഡ്രോണാണെന്ന് പലരും വിശ്വസിച്ചിരുന്നു

ഇതൊക്കെ മലേഷ്യ തന്നെ; പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല; ഈ സ്ഥലങ്ങള്‍ ഉറപ്പായും കാണണം

നേരത്തെ വാരസ് എഫ്‌സി ഈ ഫോട്ടോ തമാശയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് ഡ്രോണാണെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ യുഎഫ്ഒ വിദഗ്ധന്റെ വിവരങ്ങള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. എഫ്‌സി വാരസ് ട്വിറ്ററില്‍ ഈ ചിത്രം മൗസനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇതേ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാവാന്‍ മൗസന്‍ താല്‍പര്യപ്പെടുകയായിരുന്നു. കൃത്യമായ സാങ്കേതിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഭൂമിയിലെ യാതൊന്നുമായും സാമ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അജ്ഞാത ലോകത്തെ വാഹനം

കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈചിത്രത്തിലെ വസ്തു എന്താണ് പരിശോധിച്ചത്. എല്ലാ പരിശോധനയും ഇത് അന്യഗ്രഹ ജീവിയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നതെന്ന് മൗസന്‍ പറഞ്ഞു. അതേസമയം യുക്രൈനിലെ വാനനിരീക്ഷകര്‍ ഡസന്‍ കണക്കിന് ഇത്തരം വാഹനങ്ങള്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതേസമയം ഇവ സൈനിക വിമാനങ്ങളോ, ഡ്രോണുകളോ ആവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളെ അപേക്ഷിച്ച് ഇത്തവണ വന്‍ തോതിലാണ് ഇത്തവണ കേസുകള്‍ വര്‍ധിപ്പിച്ചതെന്നും വിദഗ്ധര്‍ പറഞ്ഞു.

English summary
ufo spotted on mexican border when sun is setting, ufo expert says it is from another planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X