Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ഭാര്യമാര്‍, 102 കുട്ടികള്‍, 568 പേരക്കുട്ടികള്‍..; ഇനി കുടുംബാസൂത്രണമാകാം എന്ന് 67 കാരന്‍, 'ചെലവ് താങ്ങില്ല

കംപാല: 12 ഭാര്യമാരില്‍ നിന്ന് 102 കുട്ടികളും 568 പേരക്കുട്ടികളുമുള്ള ഉഗാണ്ടന്‍ കര്‍ഷകന്‍ ഒടുവില്‍ കുടുംബാസൂത്രണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ജീവിത ചെലവ് വര്‍ധിക്കുകയാണ് എന്നും അതിനാല്‍ ഇനി നാല് വിവാഹത്തില്‍ കൂടുതല്‍ കഴിക്കുന്നവരെ താന്‍ പ്രോത്സാഹിപ്പിക്കില്ല എന്നും ഉഗാണ്ടയിലെ മൂസ ഹസഹ്യ പറയുന്നു. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 67 കാരനായ മൂസ ഹസഹ്യ കര്‍ഷകനും ബിസിനസുകാരനുമാണ്.

12 മുറികളുള്ള വീട്ടിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. ജീവിത ചെലവ് താങ്ങാനാകുന്നില്ല എന്നും ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്നും മൂസ ഹസഹ്യ പറയുന്നു. വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവ് കാരണം എന്റെ വരുമാനം കുറഞ്ഞു. എന്നാല്‍ കുടുംബം വലുതുമായിത്തീര്‍ന്നു. മൂസ ഹസഹ്യയും കുടുംബവും താമസിക്കുന്നത് ഉഗാണ്ടയിലെ ലുസാക്കയിലാണ്.

1

ഇവിടെ ബഹുഭാര്യത്വം നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഞാന്‍ ഒന്നിന് പിറകെ ഒന്നായി സ്ത്രീകളെ വിവാഹം കഴിച്ചു. ഒരു പുരുഷന് എങ്ങനെയാണ് ഒരു സ്ത്രീയില്‍ മാത്രം സംതൃപ്തനാകാന്‍ കഴിയുക എന്നാണ് മൂസ ഹസഹ്യ ദി സണ്ണിനോട് പറഞ്ഞത്. തന്റെ എല്ലാ ഭാര്യമാരും ഒരേ വീട്ടില്‍ ആണ് താമസിക്കുന്നത് എന്നും മൂസ ഹസഹ്യ പറയുന്നു. അതിനാല്‍ അവരെ നിരീക്ഷിക്കാനും മറ്റ് പുരുഷന്മാര്‍ക്കൊപ്പം ഒളിച്ചോടുന്നത് തടയാനും കഴിഞ്ഞു എന്നും മൂസ ഹസഹ്യ പറഞ്ഞു.

2

ഇനി പിതാവാകുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ കഴിയില്ല എന്നും സൗകര്യങ്ങളും വിഭവങ്ങളും പരിമിതമാണ് എന്നും മൂസ ഹസഹ്യ പറയുന്നു. സാഹചര്യങ്ങള്‍ അനുകൂലമല്ല. അതിനാല്‍ നാലില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ നിരുത്സാഹപ്പെടുത്തും. മക്കളെയും പേരക്കുട്ടികളെയും തമ്മില്‍ വേര്‍തിരിച്ച് അറിയാമെങ്കിലും അവരുടെ പേരുകള്‍ കൃത്യമായി അറിയില്ല എന്നാണ് മൂസ ഹസഹ്യ പറയുന്നത്.

3

1971-ല്‍ തന്റെ 16-ാം വയസില്‍ ആണ് മൂസ ഹസഹ്യ ആദ്യ ഭാര്യയായ ഹനീഫയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇവര്‍ക്ക് കുട്ടികളുണ്ടായത്. താന്‍ വില്ലേജ് ചെയര്‍പേഴ്‌സണും ബിസിനസുകാരനുമായിരുന്നു എന്നും അതിനാല്‍ കൈയ്യില്‍ പണവും സ്ഥലവും ഉണ്ടായിരുന്നു എന്നും മൂസ ഹസഹ്യ പറയുന്നു. അതിനാലാണ് വീണ്ടും വിവാഹം കഴിച്ച് കുടുംബം വിപുലീകരിച്ചത്.

4

അനാരോഗ്യം കാരണം ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയില്ല എന്നും സാമ്പത്തിക സമ്മര്‍ദ്ദം കാരണം രണ്ട് ഭാര്യമാര്‍ ഉപേക്ഷിച്ച് പോയി എന്നും മൂസ ഹസഹ്യ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മൂസ ഹസഹ്യ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്നാണ് മൂസ ഹസഹ്യ പറയുന്നത്.

6

അതേസമയം താന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നുണ്ട് എന്നും ഇനി കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനം എന്നും 11 കുട്ടികളുടെ അമ്മയും മൂസ ഹസഹ്യയുടെ ഇളയ ഭാര്യയുമായ സുലൈഖ പറഞ്ഞു. ആറിനും 51 നും ഇടയില്‍ പ്രായമുള്ള മൂസ സഹ്യയുടെ മൂന്നിലൊന്ന് കുട്ടികളും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ഫാമില്‍ ആണ് താമസിച്ച് വരുന്നത്. മൂസ ഹസഹ്യയുടെ മൂത്ത കുട്ടിക്ക് ഇളയ ഭാര്യയേക്കാള്‍ 21 വയസ്സ് കൂടുതലാണ് പ്രായം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+