ഗര്‍ഭിണിയായ ഭാര്യയെ കൊന്നു തിന്ന മുതലയെ കൊന്ന് ഭര്‍ത്താവ് പകവീട്ടി
കംപാല: ഭാര്യയുടെ ഘാതകനായ മുതലയെ ഭര്‍ത്താവ് കൊന്നു. ഗര്‍ഭിണിയായിരുന്ന ഭാര്യയെ ജീവനോടെ തിന്ന മുതലയെയാണ് ഭര്‍ത്താവ് കൊന്നത്. ഉഗാണ്ടയിലെ നവായികോകെ തീരത്താണ് സംഭവം. മത്സ്യബന്ധന തൊഴിലാളിയായ 56കാരാനാണ് തന്റെ ഭാര്യയുടെ ഘാതകനായ മുതലയെ കൊന്നത്. ആയിരം കിലോയോളം ഭാരമുള്ള മുതല മുന്‍പ് ആറ് സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു.
ഒരു മാസത്തിനപ്പുറം തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനെപ്പറ്റിയുള്ള മധുര പ്രതീക്ഷകളില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ ജീവിത്തിലേയ്ക്കാണ് മുതല പേടി സ്വപ്നമായി എത്തിയത്. ദമേതേരീയ നാബ്രി (56)യും ഭാര്യയും ക്യോഗ തടാകത്തിന് സമീപമാണ് താമസിയ്ക്കുന്നത്. കാട്ടിലേയ്ക്ക് വിറക് ശേഖരിയ്ക്കാന്‍ പോയ നാബ്രിയുടെ ഭാര്യ പിന്നീട് തിരിച്ച് വന്നതേയില്ല. ഗര്‍ഭിണിയെ തിരഞ്ഞെത്തിയ നാട്ടുകാര്‍ക്ക് തടാകക്കരയില്‍ നിന്നും ലഭിച്ചത് അവരുടെ രക്തം പുരണ്ട വിരലുകളും മൊബൈല്‍ ഫോണും മാത്രമായിരുന്നു.

തടാകക്കരയില്‍ വച്ച് മുന്‍പും സ്ത്രീകളെ കൊന്ന് തിന്ന മുതല തന്നെ യുവതിയെ കൊന്നുവെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. ഭാര്യയെയും പിറക്കാന്‍ പോകുന്ന കുഞ്ഞിനെയും കൊന്ന ക്രൂരനായ മുതലയോടുള്ള നാബ്രിയുടെ പക ഇരട്ടിച്ചു. ആയുധങ്ങളും കരുതി ഭാര്യയുടെ ഘാതകനെ തിരഞ്ഞ് നാബ്രി തടാകത്തിലെത്തി. ഒടുവില്‍ അതിസാഹസികമായി മുതലയെ കൊന്നു. ഒരു ഹീറോയെപ്പോലെയാണ് ഗ്രാമീണര്‍ നാബ്രിയെ വാഴ്ത്തുന്നത്.
7.75 മീറ്റര്‍ നീളവും ആയിരം കിലോ ഭാരവുമുണ്ട് മുതലയ്ക്ക്. നാബ്രിയുടെ ഭാര്യയെ കൊന്ന മുതല ഇത് തന്നെയാണെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു. മുന്‍പ് അതേ മുതല കാട്ടിലേയ്ക്ക് വിറക് ശേഖരിയ്ക്കാന്‍ പോയ ആറ് സ്ത്രീകളേയും കുട്ടികളേയും കൊന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications