കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കള്ളന്‍മാര്‍ വീട്ടില്‍ കയറാന്‍ ഒന്നുകൂടി ആലോചിക്കും; മുന്‍ കള്ളന്റെ സുരക്ഷാനിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: കള്ളന്‍മാരുടെ ശല്യം ലോകത്തെ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്. പലപ്പോഴും മോഷണ ശ്രമം കൊലപാതകത്തിലേക്ക് വരെ എത്തിച്ചേരാറുള്ള സംഭവവവും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു മുന്‍ കള്ളന്‍ എങ്ങനെയാണ് മോഷ്ടാക്കളില്‍ നിന്ന് വീട് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ്. 21 വര്‍ഷം മോഷണത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ലെനോക്‌സ് റോജേഴ്‌സ് ആണ് വീട് സുരക്ഷിതമാക്കിയിടാന്‍ വേണ്ട നുറുങ്ങുകള്‍ ഉപദേശിക്കുന്നത്.

കവര്‍ച്ചക്കാര്‍ എങ്ങനെ ആണ് ചിന്തിക്കുന്നത് എന്നും അവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നുവെന്നും മോഷണ വീടുകള്‍ അവര്‍ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് എന്നും ലെനോക്‌സ് റോജേഴ്‌സിന് നന്നായി അറിയാം. 21 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം മാനസാന്തരപ്പെട്ട ലെനോക്‌സ് റോജേഴ്‌സ് ഇപ്പോള്‍ സ്വത്തും വീടും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ വിദഗ്ധനാണ്.

1

വീടിനുള്ളില്‍ പണമോ ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കേണ്ടി വന്നാല്‍ പരിപ്പും കടലയും പോലുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന ജാറുകളില്‍ വെക്കണം എന്നാണ് ലെനോക്‌സ് റോജേഴ്‌സ് പറയുന്നത്. നിങ്ങള്‍ അവിടെ പണം സൂക്ഷിക്കും എന്ന് മിക്ക കള്ളന്‍മാരും കരുതില്ല. പൊതുവെ കള്ളന്‍മാര്‍ അലമാര, ഷെല്‍ഫ് എന്നിവിടങ്ങളില്‍ ആണ് ആദ്യം പരിശോധിക്കുക.

'ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും വികലമായി കാണിക്കാനാണെങ്കില്‍..'; പൃഥ്വിക്കെതിരെ പ്രതീഷ് വിശ്വനാഥ്'ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും വികലമായി കാണിക്കാനാണെങ്കില്‍..'; പൃഥ്വിക്കെതിരെ പ്രതീഷ് വിശ്വനാഥ്

2

വീട്ടില്‍ ഗേറ്റും മതിലും സ്ഥാപിക്കുന്നത് മികച്ച മാര്‍ഗമാണ്. ഇത് കടന്ന് കള്ളന്‍ വരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വളര്‍ത്ത് നായകള്‍ പെട്ടെന്ന് ശ്രദ്ധിക്കും. ഇതോടെ ഇവ കുരക്കാന്‍ തുടങ്ങും. നന്നായി പരിശീലിപ്പിച്ച നായ, മോഷ്ടാക്കളെ കുറിച്ച് നിങ്ങളെ അറിയിക്കാനും സഹായിക്കും. അയല്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക എന്നുള്ളതാണ് മറ്റൊരു വഴി. അത് വഴി നിങ്ങള്‍ക്ക് പരസ്പരം ശ്രദ്ധിക്കാനാകും.

ഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നുഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു

3

സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍, അയല്‍ക്കാര്‍ ജാഗരൂകരാകുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ സുരക്ഷക്കും ലെനോക്‌സ് റോജേഴ്‌സ് മാര്‍ഗം പറയുന്നുണ്ട്. പല കാര്‍ നിര്‍മ്മാതാക്കള്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ ഇവ ഉപയോഗിക്കാന്‍ മറന്ന് പോകുന്നു എന്ന് മാത്രം.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടിശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി

4

സ്റ്റിയറിംഗ് ലോക്ക്, വീല്‍ ലോക്ക് എന്നിവ കൃത്യമായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കണം. സെന്‍സര്‍ ശബ്ദങ്ങള്‍ കാറില്‍ ഘടിപ്പിക്കുന്നതും നല്ലതാണ്. വീട്ടില്‍ എപ്പോഴും ആള്‍ക്കാരുണ്ട് എന്ന് തോന്നിപ്പിക്കണം. ആള്‍ക്കാരുള്ള വീട് മോഷ്ടാക്കള്‍ പൊതുവെ തെരഞ്ഞെടുക്കാന്‍ മടിക്കാറുണ്ട്. ഇപ്പോള്‍ നിങ്ങളില്ലാത്ത സമയത്ത് നിങ്ങള്‍ ആ വീട്ടില്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്.

5

ടൈമറുകളിലൂടെയും അലക്സാ പോലുള്ളവയിലൂടെയും, നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയത്ത് വീട്ടിനുള്ളില്‍ ലൈറ്റുകള്‍ കത്തിക്കാം. വൈകുന്നേരം നിങ്ങള്‍ വീട്ടിലിരുന്ന് സിനിമ കാണുന്നതുപോലെ തോന്നിപ്പിക്കുന്നതിന് ടെലി പ്രകാശിപ്പിക്കുകയും ചെയ്യാം.

English summary
UK: A former burglar explains how to keep your home safe from burglars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X