• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന്റെ നിര്‍ബന്ധത്തില്‍ ലോട്ടറിയെടുത്തു, ദമ്പതിമാര്‍ക്ക് അടിച്ചത് കോടികള്‍, മഹാഭാഗ്യം

Google Oneindia Malayalam News

ലണ്ടന്‍: പ്രസവത്തിന് ശേഷം ഭാഗ്യം വീട്ടിലേക്ക് വന്ന യുവതിയുടെ അനുഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശുഭകാര്യങ്ങള്‍ നടക്കാന്‍ പോവുമ്പോള്‍ ഇത്തരം ഭാഗ്യം വരുമെന്ന് അതുപോലെ തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ദമ്പതിമാര്‍. ഇവരുടെ വിവാഹം പടിവാതില്‍ക്കല്‍ നില്‍ക്കവെയാണ് ലോട്ടറിയിലൂടെ ഭാഗ്യം കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇത് ലക്ഷങ്ങളുടെ മഹാഭാഗ്യമല്ല, കോടികളാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്. ഇപ്പോഴും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ഇവര്‍. ബ്രിട്ടനില്‍ ജീവിത ചെലവ് വര്‍ധിച്ച് വരുന്നതിനിടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതിനി ഗംഭീരമായി നടത്താനാവുമെന്ന ആശ്വാസത്തിലാണ് ഇവര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: Martin Bennett

വീട്ടമ്മയായ ക്രിസ്റ്റീന്‍ ജെയിനും നിക്കും നേരത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ദീര്‍ഘകാലമായി ഇവരുടെ വിവാഹം നീണ്ടുപോവുകയായിരുന്നു. ഇവരുടെ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോയിരുന്നു. പക്ഷേ വിവാഹം വിചാരിച്ച സമയത്ത് നടന്നില്ല. ഭര്‍ത്താവായ നിക്ക് ഡെലിവെറി ഡ്രൈവറാണ്. നിക്കിന് 55 വയസ്സും ക്രിസ്റ്റീന് 50 വയസ്സുമാണ് ഉള്ളത്. ഇവര്‍ക്ക് ലോട്ടറിയിലെ ബോണസ് ബോളിനാണ് സമ്മാനം അടിച്ചത്.

2

66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!

ഒക്ടോബര്‍ പതിനഞ്ചിന് നറുക്കെടുത്ത ടിക്കറ്റിലാണ് ഇവര്‍ക്ക് കോടികള്‍ സമ്മാനമായി അടിച്ചിരിക്കുന്നത്. എട്ട് കോടി 65 ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടാന്‍ പോകുന്നത്. ബ്രിട്ടീഷ് ദമ്പതിമാരുടേത് അത്യപൂര്‍വമായ നേട്ടമാണ്. ഒരാഴ്ച്ച കഴിഞ്ഞാല്‍ ഇവരുടെ വിവാഹമായിരുന്നു. അതേസമയം ഈ നേട്ടത്തിന് പിന്നിലെ വലിയൊരു കാര്യം കൂടി ക്രിസ്റ്റീന് പറയാനുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ ലോട്ടറി എടുക്കാറേ ഇല്ലായിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറയുന്നു.

3

ഇപ്പോള്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചതിന് കാരണം നിക്കിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കാരണമാണ്. എന്തായാലും ഈ ആഴ്ച്ചയില്‍ ഒരു ടിക്കറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ടിക്കറ്റ് എടുത്തത്. അതിലാണ് ഇപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നത്. ഞങ്ങള്‍ ശരിക്കും ഭാഗ്യവാന്മാരാണ്. എട്ട് കോടിയില്‍ അധികം കിട്ടുമെന്ന് കരുതിയില്ല. ശരിക്കും പറഞ്ഞാല്‍ ഇതൊരു വിവാഹ സമ്മാനമാണെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ഇവര്‍ ടിക്കറ്റ് എടുക്കില്ലായിരുന്നു.

4

IMAGE CREDIT: Martin Bennett

ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചുഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു

ക്രിസ്റ്റീനും നിക്കിനും കൂടി നാല് കുട്ടികളാണ് ഉള്ളത്. ലോട്ടറിയടിച്ച കാര്യം പറഞ്ഞ ആവേശത്തില്‍ താന്‍ കിടക്കയില്‍ നിന്ന് വീണുപോയെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. ശരിക്കുമൊരു ഷോക്കായിരുന്നു. പിന്നീട് നിക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ നിക്ക് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് ക്രിസ്റ്റീന്‍ പറയുന്നു. സ്വന്തമായി ഒരു വീട് വാങ്ങണമെന്ന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് സാധിച്ചിരുന്നില്ല. സ്വപ്‌നം മാത്രമായി അവശേഷിക്കുകയായിരുന്നു. ഇനി അത് സാധിക്കുമെന്നും ക്രിസ്റ്റീന്‍ പറഞ്ഞു.

5

ക്രിസ്റ്റീന്‍ എടുത്ത ടിക്കറ്റിലെ ആദ്യ അഞ്ച് നമ്പറും ഒപ്പം ബോണസ് ബോളും കൃത്യമായി വരികയായിരുന്നു. ഇവര്‍ രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസം. രണ്ട് പേര്‍ക്ക് കൂടി ആറ് കുട്ടികളാണ് ഉള്ളത്. തങ്ങളുടെ വിവാഹ റിസപ്ഷന്‍ പൊടി പൊടിക്കാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ ക്ഷണിച്ചിരിക്കുന്ന ഒരൊറ്റ അതിഥിക്കും ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യ നേട്ടത്തെ കുറിച്ചറിയില്ല. അതൊരു മാന്ത്രികത നിറഞ്ഞ ദിവസമായിരുന്നുവെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. ഒരു ഞായറാഴ്ച്ച ദിനത്തിലാണ് താന്‍ ടിക്കറ്റ് പരിശോധിച്ചത്. ഫോണിലൂടെയായിരുന്നു പരിശോധനയെന്നും അവര്‍ പറഞ്ഞു.

6

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

തീര്‍ച്ചയായും എന്തോ സമ്മാനം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ആപ്പില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് മകനോട് ഒന്ന് പരിശോധിക്കാനും പറഞ്ഞു. മകന്‍ നോക്കിയപ്പോഴും വമ്പന്‍ തുക ലോട്ടറിയടിച്ചെന്നാണ് കണ്ടെത്തിയത്. എന്നിട്ടും തനിക്ക് വിശ്വാസമായില്ലെന്ന് ക്രിസ്റ്റീന്‍ പഞ്ഞു. ഉടനെ തന്നെ അടുത്തുള്ള കടയിലേക്ക് പോയി ടിക്കറ്റ് പരിശോധിച്ചു. കൗണ്ടറിലുള്ള ഒരാളാണ് ഇക്കാര്യം വീണ്ടും ഉറപ്പിച്ചത്. അവിടെ നിന്ന് പണം കിട്ടുമോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഇല്ലെന്ന് അയാള്‍ പറഞ്ഞുവെന്നും ക്രിസ്റ്റീന്‍ വ്യക്തമാക്കി.

7

വീട്ടിലെത്തിയാണ് നാഷണല്‍ ലോട്ടറി ലൈനിനെ വിളിച്ച് കാര്യം പറയുന്നത്. തുടര്‍ന്ന് അവരുടെ ഓഫീസിലെത്തിയാണ് പണം വാങ്ങിയത്. ഇതിനോടകം തന്നെ വാര്‍ത്ത പരന്നിരുന്നു. പക്ഷേ നിക്ക് മാത്രം അറിഞ്ഞിരുന്നില്ല. നിക്ക് വീട്ടിലെത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ ബന്ധുക്കളുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. ഫോണില്‍ വിളിച്ച് മനപ്പൂര്‍വം പറയാതിരുന്നതാണെന്ന് ക്രിസ്റ്റീന്‍ പറയുന്നു. ഇത്രയും കോടികള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മകള്‍ ചോദിച്ചപ്പോഴും നിക്കിന് കാര്യം മനസ്സിലായില്ല. തുടര്‍ന്നാണ് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തത്. ഇവിടെ നിന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വലിയൊരു ചടങ്ങില്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

English summary
uk: couples who going to marry in seven days win crores in lottery after friends request goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X