വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി...വായ്പാ തട്ടിപ്പ് കേസില്‍ വന്‍ തിരിച്ചടി
ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് വന്‍ തിരിച്ചടി. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്കാന് മല്യക്ക് 14 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ വിജയമായും ഇതിനെ വിലയിരുത്താം. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ മല്യയില്‍ അനുകൂലമായി ഉത്തരവുണ്ടായാല്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റിനും വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് മല്യ. ഈ തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് മല്യ വിദേശത്തേക്ക് കടന്നത്.

അതേസമയം മല്യക്കെതിരെയുള്ള കേസുകളില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. തിരിച്ചടയ്ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി പറഞ്ഞു. മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്നും കോടതി വ്യക്തമാക്കി. നേരത്തെ ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ചുനല്‍കാമെന്ന് മല്യ പറഞ്ഞിരുന്നു. താന്‍ ഒരുരൂപ പോലും വായ്പയെടുത്തിട്ടില്ലെന്നും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ് വായ്പയെടുത്തതെന്നുമായിരുന്നു മല്യയുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും കോടതിയില്‍ ഫലം കണ്ടിട്ടില്ല. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലുണ്ട്. മുമ്പ് ഇത്തരത്തില്‍ കൈമാറ്റം നടന്നിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications