കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി...വായ്പാ തട്ടിപ്പ് കേസില്‍ വന്‍ തിരിച്ചടി

Google Oneindia Malayalam News

ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് വന്‍ തിരിച്ചടി. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മല്യക്ക് 14 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ വിജയമായും ഇതിനെ വിലയിരുത്താം. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ മല്യയില്‍ അനുകൂലമായി ഉത്തരവുണ്ടായാല്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് മല്യ. ഈ തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് മല്യ വിദേശത്തേക്ക് കടന്നത്.

1

അതേസമയം മല്യക്കെതിരെയുള്ള കേസുകളില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. തിരിച്ചടയ്ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി പറഞ്ഞു. മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്നും കോടതി വ്യക്തമാക്കി. നേരത്തെ ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ചുനല്‍കാമെന്ന് മല്യ പറഞ്ഞിരുന്നു. താന്‍ ഒരുരൂപ പോലും വായ്പയെടുത്തിട്ടില്ലെന്നും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ് വായ്പയെടുത്തതെന്നുമായിരുന്നു മല്യയുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും കോടതിയില്‍ ഫലം കണ്ടിട്ടില്ല. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലുണ്ട്. മുമ്പ് ഇത്തരത്തില്‍ കൈമാറ്റം നടന്നിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം... മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍!!

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

English summary
uk court orders extradition of vijay mallya to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X