അമ്മ കാമുകനൊപ്പം ടിവി കണ്ടിരുന്നു; കുഞ്ഞിനെ പട്ടി കടിച്ച് കൊന്നു
ലണ്ടന്‍ : അമ്മയും കാമുകനും ടി.വി കണ്ട് മയങ്ങുന്നതിനിടെ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തു നായ കടിച്ചു കൊന്നു . വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങിക്കിടന്ന ജെയിനി കോര്‍ലെസ് എന്ന കുഞ്ഞിനാണ് പട്ടിയുടെ കടിയേറ്റത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. കേസിന്റെ വിചാരണ തുടരുകയാണ്
കുട്ടിയുടെ അമ്മ ഷോള കിങ് വീടുകളില്‍ വളര്‍ത്താന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഇനത്തിലുള്ള പട്ടിയെ വളര്‍ത്തിയത്. കൂടാതെ അമ്മയുടെ കാമുകനായ റൈറ്റിനോട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

റൈറ്റിന്റെ വീട്ടിലെ അടുക്കളയില്‍ കെട്ടിയിട്ടിരുന്ന പട്ടി അതിന്റെ കെട്ട് പൊട്ടിച്ച് വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഷോളെ അവളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം വെറ്റിനറി വിഗദ്ധരുടെ സാന്നിദ്ധ്യത്തിലാണ് കോടതി കേസിന്റെ വിചാരണ നടത്തിയത്. സംഭവത്തിന് കാരണക്കാരനായ അമേരിക്കന്‍ ബുള്‍ ടെറിയേഴ്‌സ് ഇനത്തില്‍പ്പെട്ട പട്ടി അപകടകാരിയാണെന്ന് തെളിവ് സഹിതം കോടതിയെ അറിയിച്ചിട്ടുണ്ട്


Click it and Unblock the Notifications