കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണ്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് മൂന്നേറ്റം; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം. 571 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 308 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കരസ്ഥമാക്കിയത്. 192 സീറ്റുകള്‍ മാത്രമാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചത്. പലയിടത്തും ലേബര്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിടിച്ചെടുത്തു. 650 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഇതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാട്;പാർവ്വതിക്ക് പിറകെ സിനിമ ലോകത്ത് നിന്നും വീണ്ടും ഉറച്ചശബ്ദംഇതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാട്;പാർവ്വതിക്ക് പിറകെ സിനിമ ലോകത്ത് നിന്നും വീണ്ടും ഉറച്ചശബ്ദം

ലേബര്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച ജെര്‍മി കോര്‍ബിന്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 44 സീറ്റുകള്‍ നേടിയ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാംസ്ഥാനത്ത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നതോടെ 2020 ജനുവരി 31 നു തന്നെ ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയിനില്‍ നിന്ന് പുറത്ത് പോകും.

 boris-johnson

എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ മുന്നേറ്റം പ്രവചിച്ചിരുന്നു 357 സീറ്റുകള്‍ ബോറിസ് ജോണ്‍സന്‍റെ പാര്‍ട്ടിക്ക് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. 2017 ലെ തിരഞ്ഞെടുപ്പില്‍ 318 സീറ്റുകളായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത്.

പിണറായി ആ പറഞ്ഞത് നടക്കുമോ? പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാതിരിക്കാനാകുമോ?പിണറായി ആ പറഞ്ഞത് നടക്കുമോ? പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാതിരിക്കാനാകുമോ?

ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ബ്രിട്ടന് നേട്ടമുണ്ടാകുന്ന മൃദു ബ്രെക്സിറ്റ് കാരാര്‍ മുന്നുമാസത്തിനുള്ളില്‍ കൊണ്ടുവരുമെന്നും അതില്‍ വീണ്ടും ജനഹിത പരിശോധന നടത്തുമെന്നുമായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അതേസമയം, നേരത്തേയുള്ള കരാര്‍പ്രകാരം ഒക്ടോബര്‍ 31 ന് ബ്രെക്സിറ്റ് കരാറില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തിനെ തുടര്‍ന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

'ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ വലിയ കേമമായി അവതരിപ്പിക്കുന്നത്?''ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ വലിയ കേമമായി അവതരിപ്പിക്കുന്നത്?'

English summary
uk election; conservative party set to win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X