ബ്രിട്ടനെ കാത്തിരിക്കുന്നത് തൂക്കുമന്ത്രി സഭ!!കൺസർവേറ്റീവ് പാർട്ടിയ്ക്ക് ഭൂരുപക്ഷമില്ല, തിരിച്ചടി!!
വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ലേബർ പാർട്ടിയായിരുന്നു മുന്നിട്ട് നിന്നത്
ലണ്ടൻ: ബ്രിട്ടനിൽ തൂക്കുമന്ത്രിസഭ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെ തുടർന്നാണിത്. ഇതുവരെ വന്ന ഫലത്തിൻറെ അടിസ്ഥാനത്തിൽ 650 സീറ്റുകളിൽ 290 സീറ്റുകളുമായി കൺസർവേറ്റീസ് പാർട്ടിയാണ് മുന്നിട്ടു നിൽക്കുന്നത്. 249 സീറ്റുകളാണ് ലേബര്‍ പാർട്ടിയ്ക്ക് ലഭിച്ചിട്ടുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ലേബർ പാർട്ടിയെ കൺസർവേറ്റീവ് പാർടി മറികടക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് നിലവിലുള്ള വിലയിരുത്തൽ അതിനാൽ ബ്രിട്ടനിൽ തൂക്കു മന്ത്രിസഭ നിലവിൽ വരാനുള്ള സാധ്യതയാണുള്ളതെന്നാണ് വിലയിരുത്തൽ. 650ൽ 326 സീറ്റുകളുടെ ഭൂരിപക്ഷമാണ് ഭരണത്തിലേറാൻ വേണ്ടത്. കൺസര്‍വേറ്റീവ് പാർട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സർക്കാർ രൂപീകരിക്കാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തെ മറ്റ് പാർട്ടികള്‍ പിന്തുണയ്ക്കുമെന്നാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്കോട്ടിഷ് നാഷണൽ പാർട്ടിയ്ക്ക് 34ഉം ലിബറൽ ഡെമോക്രാറ്റിന് 11ഉം, യൂണിയനിസ്റ്റ് പാർട്ടിയ്ക്ക് 10 സീറ്റുകളുമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് തിരിച്ചടിയേറ്റെങ്കിലും സ്വന്തം പാർലമെന്റ് മണ്ഡലമായ മെയ്ഡൻ ഹെഡിൽ വിജയം കൈവരിക്കാൻ തെരേസ മേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൺസർവേറ്റീവ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രീ പോള്‍ സർവ്വേകൾ വ്യക്തമാക്കുന്നത്. അതേസമയം ലണ്ടനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐസിസ് ഭീകരാക്രമണങ്ങളാണ് തെരേസ മേയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications