കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ തിരഞ്ഞെടുപ്പുഫലം: 'മേ'യുടെ തിരിച്ചടിയും ബ്രെക്‌സിറ്റിന്റെ ഭാവിയും...?

Google Oneindia Malayalam News

ലണ്ടന്‍: കാലാവധി തിരും മുന്‍പേ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ജനവിധി തേടിയ തെരേസ മേ നേടിയ തിരിച്ചടി അവരുടെ മോഹങ്ങളത്രയും തല്ലിക്കെടുത്തുകയായിരുന്നു. കേവലഭൂരിപക്ഷം നേടാനാകാതെ മേ പരാജയപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ നീങ്ങിയത് തൂക്കു മന്ത്രിസഭയിലേക്ക്.

ജനവിധി തനിക്കനുകൂലമാക്കി ബ്രെക്‌സിറ്റിന് ശക്തി പകരുകയായിരുന്നു മേയുടെ ഉദ്ദേശ്യം. എന്നാല്‍ മുഖ്യപ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി മേയുടെ ഭൂരിപക്ഷം ദുര്‍ബലമാക്കി ആ ആഗ്രഹങ്ങളെ തല്ലിക്കെടുത്തി.

ഗള്‍ഫ് പ്രതിസന്ധി വഴിത്തിരിവില്‍; ഖത്തറിന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍, ഗതി മാറുന്നു!!ഗള്‍ഫ് പ്രതിസന്ധി വഴിത്തിരിവില്‍; ഖത്തറിന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍, ഗതി മാറുന്നു!!

2023ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രം...!! ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു...!! ലക്ഷ്യത്തിന് എന്തും ചെയ്യും!!2023ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രം...!! ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു...!! ലക്ഷ്യത്തിന് എന്തും ചെയ്യും!!

കാരണങ്ങള്‍..

കാരണങ്ങള്‍..

കാരണങ്ങള്‍ നിരവധിയാണ്. മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങളും അത് രാജ്യത്തുണ്ടാക്കിയ അരക്ഷിതാവസ്ഥയും മേയ്ക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം തന്നെ നിര്‍ത്തി വെയ്‌ക്കേണ്ട അവസ്ഥയുണ്ടായി. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയില്ല എന്നു മാത്രമല്ല, അന്വേഷണസംഘത്തിലെ ആളുകളെ വെട്ടിക്കുറക്കുകയും ചെയ്തു. ബ്രിട്ടനിലെ ഉന്നതവര്‍ഗ്ഗത്തിന്റെ കായിക വിനോദമായ കുറുക്കന്‍ വേട്ട തിരിച്ചുകൊണ്ടു വരാനുള്ള മേയുടെ ശ്രമവും അവരെ അപ്രിയയാക്കി.

ബ്രെക്‌സിറ്റിന്റെ ഭാവി

ബ്രെക്‌സിറ്റിന്റെ ഭാവി

തെരേസ മേ പ്രതീക്ഷിച്ചിരുന്നതു പോലെ അത്ര എളുപ്പമുള്ളൊരു ബ്രെക്‌സിറ്റ് ആയിരിക്കില്ല അവരെ കാത്തിരിക്കുന്നത്. തൂക്കു മന്ത്രിസഭയില്‍ മേയുടെ അഭിപ്രായങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യത കിട്ടും എന്നുള്ളത് വലിയൊരു ചോദ്യമാണ്. ഭരണ ഭൂരിപക്ഷമില്ലാത്ത ഒരു രാജ്യമാക്കി ബ്രിട്ടനെ മാറ്റിയ മേ മികച്ച ബ്രെക്‌സിറ്റ് ഉറപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും.

ജനങ്ങള്‍ തീരുമാനിച്ച ബ്രെക്‌സിറ്റ്

ജനങ്ങള്‍ തീരുമാനിച്ച ബ്രെക്‌സിറ്റ്

ഒരു വര്‍ഷം മുന്‍പാണ് ഇഗ്ലണ്ടിലെ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 'ബ്രെക്‌സിറ്റിനെ' ജനഹിത പരിശോധനയിലൂടെ അംഗീകരിച്ചത്. ഇതിനു പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രാജിയെത്തുടര്‍ന്നാണ് തെരേസ മേ അധികാരത്തില്‍ വരുന്നത്.

ബ്രെക്‌സിറ്റിനെ ശക്തമാക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പ്

ബ്രെക്‌സിറ്റിനെ ശക്തമാക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പ്

ഇടക്കാല തിരഞ്ഞെടുപ്പു നടത്തി ബ്രെക്‌സിറ്റിനു ശക്തി പകരാനായിരുന്നു തെരേസ മേയുടെ ശ്രമം. വാഗ്ദാനപ്പെരുമഴ തന്നെ സൃഷ്ടിച്ച ലേബര്‍ പാര്‍ട്ടി മേയുടെ ആഗ്രഹങ്ങളെ തകര്‍ത്തു. പ്രചരണത്തിന്റെ തുടക്കത്തില്‍ മേ അധികാരത്തിലെത്തുമെന്നായിരുന്നു രലരും പ്രവചിച്ചതെങ്കിലും 'സോഫ്റ്റ് ബ്രെക്‌സിറ്റ്' വക്താക്കളായ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളുമായി മുന്നോട്ടു വന്നു. ദുര്‍ബല ഭൂരിപക്ഷത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒതുങ്ങേണ്ടിയും വന്നു.

English summary
UK election result: What does it mean for Brexit?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X