കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലർജി ഉള്ളവർ കുത്തിവെപ്പെടുക്കരുത്: ഫൈസർ വാക്സിന് മുന്നറിയിപ്പുമായി യുകെ ആരോഗ്യവകുപ്പ്

Google Oneindia Malayalam News

ലണ്ടൻ: കൊവിഡ് വാക്സിൻ കുത്തിവെക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. മരുന്നുകൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുള്ളവർ ഫൈസർ വാക്സിൻ കുത്തിവെക്കരുതെന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാരുടെ മുന്നറിയിപ്പ്.

പ്രതീക്ഷയോടെ യുഎഇ; ചൈനയുടെ സഹകരണത്തോടെ നിർമ്മിച്ച വാക്സിന് അംഗീകാരംപ്രതീക്ഷയോടെ യുഎഇ; ചൈനയുടെ സഹകരണത്തോടെ നിർമ്മിച്ച വാക്സിന് അംഗീകാരം

ചൊവ്വാഴ്ച ഫൈസർ വാക്സിൻ കുത്തിവെച്ച നാഷണൽ ഹെൽത്ത് സർവീസസിന്റെ രണ്ട് അംഗങ്ങൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് മുന്നറിയിപ്പ്. ഇതോടെ മരുന്ന് കുത്തിവെച്ചവർക്ക് ചികിത്സിയും ആവശ്യമായി വന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇരുവർക്കും നേരത്തെ അലർജി സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന ഇരുവരെടേയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

coronavirus-nurse-prep

മരുന്ന് കുത്തിവെച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് മുൻകരുതൽ എന്ന നിലയിൽ അലർജി പ്രശ്നങ്ങളുള്ളവർക്ക് ഫൈസർ കുത്തിവെപ്പ് നൽകരുതെന്ന് ദി ഇൻഡിപ്പെൻഡന്റ് മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി നിർദേശം നൽകിയിട്ടുള്ളത്. മരുന്ന് ഭക്ഷണം, വാക്സിൻ എന്നിവയോട് അലർജിയുള്ളവരിൽ കുത്തിവെക്കരുതെന്ന് എംഎച്ച്ആർഎയും നിർദേശിച്ചിട്ടുണ്ട്.

രണ്ട് ഡോസുകളിലായി നൽകുന്ന ഫൈസർ വാക്സിൻ 21 ദിവസത്തെ ഇടവേളയ്ക്കുള്ളിലാണ് കുത്തിവെക്കേണ്ടത്. 80 ഓളം ആരോഗ്യപ്രവർത്തകർ, സോഷ്യൽ കെയർ സ്റ്റാഫ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ ലഭിക്കുന്നത്. കോവിഡ് -19 നെതിരെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വാക്സിനുകൾ നിർമ്മിക്കുന്ന വേഗത കാണുമ്പോൾ തന്നെ ആഗോള തലത്തിലുള്ള ആശങ്കകൾ മനസിലാക്കാൻ കഴിഞ്ഞെന്ന് ഫൈസർ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബൌർല പറഞ്ഞു.

1948 ൽ എൻ‌എച്ച്‌എസ് ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ വാക്സിനേഷനാണ് ബ്രിട്ടൻ തുടക്കം കുറിച്ചിട്ടുള്ളത്. പാശ്ചാത്യ ലോകത്ത് ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് ചൊവ്വാഴ്ച മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ച് തുടങ്ങിയിട്ടുള്ളത്.
ഫൈസർ വാക്‌സിൻ ഫലപ്രാപ്തിയും സുരക്ഷ സംബന്ധിച്ച വിവരങ്ങളും വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഒരു ഉപദേശക സമിതി യോഗത്തിനുള്ള തയ്യാറെടുപ്പിലാണ് എഫ്ഡിഎ ചൊവ്വാഴ്ച രേഖകൾ പുറത്തുവിട്ടത്.
വാക്സിൻ ഗ്രൂപ്പിലെ 0.63 ശതമാനം ആളുകളും പ്ലേസിബോ ഗ്രൂപ്പിലെ 0.51 ശതമാനവും പരീക്ഷണങ്ങളിൽ അലർജി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എക്സ്പിരിമെന്റൽ മെഡിസിൻ പ്രൊഫസർ പീറ്റർ ഓപ്പൺഷോ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടെന്ന് അധികൃതര്‍, വോട്ട് ചെയ്യാന്‍ കഴിയാതെ സ്ഥാനാര്‍ത്ഥി!!തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടെന്ന് അധികൃതര്‍, വോട്ട് ചെയ്യാന്‍ കഴിയാതെ സ്ഥാനാര്‍ത്ഥി!!

പ്രതീക്ഷയോടെ യുഎഇ; ചൈനയുടെ സഹകരണത്തോടെ നിർമ്മിച്ച വാക്സിന് അംഗീകാരംപ്രതീക്ഷയോടെ യുഎഇ; ചൈനയുടെ സഹകരണത്തോടെ നിർമ്മിച്ച വാക്സിന് അംഗീകാരം

English summary
UK Health officials warns of allergy warning over Pfizer COVID vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X