കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പത്തട്ടിപ്പു കേസ്; ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വിജയ് മല്യയ്ക്ക് അനുമതി

Google Oneindia Malayalam News

ലണ്ടൻ: വായ്പ്പാ തട്ടിപ്പു കേസിൽ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉതക്തരവിനെതിരെ അപ്പീൽ നടൽ വിജജയ് മല്ല്യക്ക് അനുമതി. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പ ഇനത്തിൽ 9000 കോടി രൂപ മല്യ തിരിച്ചടയ്ക്കാനുണ്ട്.

<strong> സാജന്റെ മരണം വെറും കുടുംബപ്രശ്‌നമായി മാറ്റുന്നു: ശ്യാമളയെയും ഉദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാന്‍ പോലിസ്</strong> സാജന്റെ മരണം വെറും കുടുംബപ്രശ്‌നമായി മാറ്റുന്നു: ശ്യാമളയെയും ഉദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാന്‍ പോലിസ്

ലണ്ടനിൽ ജീവിക്കുന്ന മല്ല്യയെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ അപ്പീലിനു പോകാനുള്ള അപേക്ഷ യുകെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് വീണ്ടും നൽകിയ അപേക്ഷയിലാണ് അപ്പീൽ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

Vijay Malliya

ലണ്ടൻ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിലെ രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ നൽകാൻ അനുദിച്ചിരിക്കുന്നത്. വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്നു കാണിച്ച് മല്യ നൽകിയ അപേക്ഷയായിരുന്നു കോടതി ആദ്യം തള്ളിയിരുന്നത്.
English summary
UK High Court in London permitted Vijay Mallya to appeal against a lower court's verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X