കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യുകെ കോണ്‍ക്ലേവ്: ഡിജിറ്റല്‍ ടാക്സ് സമ്പ്രദായത്തിന് ജിഎസ്ടിയും ആധാറും ശക്തിപകരും

  • By Desk
Google Oneindia Malayalam News

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ബക്കിന്‍ഹാംഷെയറിലെ ഡി വീരേ ലാറ്റിമെര്‍ എസ്റ്റേറ്റ് ലാറ്റിമറില്‍ ആരംഭിച്ചു. ഇന്ത്യയും യുകെയും തമ്മിലിള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, വിവിധ വിഷയങ്ങളില്‍ പരസ്പരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക എന്നിവയാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന്.

Conclave

ഇന്ത്യ ഐഎന്‍സി ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ലഡ്വവയാണ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നത്. യുകെയിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണറായ വൈകെ സിന്‍ഹ ആമുഖ പ്രസംഗം നടത്തും.ആഗോള വ്യാപരത്തേയും രാഷ്ട്രീയത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ നടക്കും. യുകെയിലെ പ്രമുഖ നേതാവും റിട്ടയേഡ് എംപിയുമായ വിന്‍സ് കാബള്‍ ഇന്ത്യയും യുകെയും തമ്മിലുള്ള സൗഹൃത്തെ കുറിച്ച് പ്രത്യേക പ്രസംഗം നടത്തും.

എങ്ങനെ ആഗോള അഴിമതിയെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും, യുകെ പോലുള്ള ജനാധിപത്യരാജ്യങ്ങള്‍ മറ്റുള്ള രാജ്യങ്ങളുമായി എങ്ങനെയാണ് സഹകരിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ വംശജനായ ബിസിനസ് സാമ്രാട്ട് ലോഡ് മാര്‍ലന്‍റ്, ഫിലാന്ത്രോപിസ്റ്റ് സുഷീല്‍ സേത്ത് എന്നിവര്‍ ചര്‍ച്ച നടത്തും. കൂടാതെ നീതി അയോഗ് വൈസ് ചെയര്‍മാര്‍ഡോ രാജീവ് കുമാര്‍ മോദിയുടെ നാല് വര്‍ഷത്തെ ഭരണം, ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ, ഇന്ത്യയിലെ പുതിയ നയങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിക്കും.

യുകെ ഇന്ത്യ അവാര്‍ഡ് 2018 ഓടെയാണ് വെള്ളിയാഴ്ച വീക്ക് അവസാനിക്കുക. അവസാനദിവസം ബഹുമാനപ്പെട്ട ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യമന്ത്രി ബഹു. മാര്‍ ഫീല്‍ഡ് എംപി എന്നിവര്‍ പങ്കെടുക്കും. യുകെ ഇന്ത്യ വീക്കിന്റെ ഭാഗമായി ഉന്നതതല ഇടപാടുകളെ കുറിച്ച് ചര്‍ച്ചചെയ്യാനുള്ള യോഗവും സംഘടിപ്പിക്കുന്നുണ്ട്.ഇത് അഞ്ചാമതാണ് ഇത്തരത്തില്‍ യോഗം നടക്കുന്നത്. 20-21 ദിവസങ്ങളിലാണ് യോഗം നടക്കുക.

English summary
UK-India Week 2018 LIVE: Aadhaar, GST will create solid foundation for digital tax system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X